World

സിറിയ: സംയുക്ത നീക്കത്തിനൊരുങ്ങി യുഎസും ബ്രിട്ടനും

വാഷിങ്ടണ്‍: സിറിയയില്‍ സംയുക്ത സൈനിക നീക്കത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും ശ്രമിക്കുന്നതായി സൂചനകള്‍. എന്നാല്‍, ഈ വിഷയത്തില്‍ യുഎസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ട്രംപിന്റെ മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.
തെരേസ മേയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും ട്രംപ് ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നും സാന്‍ഡേഴ്‌സ് അറിയിച്ചു. സിറിയയിലെ അസദ് സര്‍ക്കാരിന്റെ രാസായുധ പ്രയോഗം ചോദ്യം ചെയ്യപ്പെടാതിരിക്കരുതെന്ന കാര്യത്തില്‍ ബ്രിട്ടനുമായി സര്‍ക്കാര്‍ ധാരണയിലെത്തിയതായി യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, രാസായുധ പ്രയോഗം സംബന്ധിച്ച് യുഎന്‍ നേതൃത്വത്തിലുള്ള സ്വതന്ത്രാന്വേഷണത്തിനായാണ് ശ്രമിക്കേണ്ടതെന്നു ബ്രിട്ടിഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it