World

സിറിയ: ഉര്‍ദുഗാന്‍, പുടിന്‍, റൂഹാനി സംയുക്ത ചര്‍ച്ച

അങ്കാറ: സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ റഷ്യ, ഇറാന്‍ രാഷ്ട്രനേതാക്കളുമായി സംയുക്ത ചര്‍ച്ച നടത്തുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പങ്കെടുക്കുന്ന ചര്‍ച്ച ഏഴു വര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ യുദ്ധത്തിലെ പ്രധാന നീക്കമായാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ നവംബറിനു ശേഷം രണ്ടാം തവണയാണ് ഇവര്‍ സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്നത്. ആഭ്യന്തര സംഘര്‍ഷത്തില്‍ സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യയും ഇറാനും സിറിയന്‍ പ്രതിപക്ഷ കക്ഷികളെ പിന്തുണയ്ക്കുന്ന തുര്‍ക്കിയും കഴിഞ്ഞ വര്‍ഷമാണ് പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച ആരംഭിച്ചത്. നേരത്തെ മൂന്നു നേതാക്കളും
കസാക് തലസ്ഥാനമായ അസ്താനയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യം അത് ലംഘിക്കുകയായിരുന്നു.
രൂക്ഷമായ ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണാന്‍ വേണ്ടിയാണ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നത്.
റഷ്യ തുര്‍ക്കി ബന്ധം കൂടുതല്‍ ഊഷ്മളമായ സാഹചര്യത്തില്‍ നടക്കുന്ന ചര്‍ച്ച സിറിയയിലെ പ്രശ്‌ന പരിഹാരത്തിന് ഫലപ്രദമാവുമെന്നാണ് വിലിയിരുത്തല്‍.
Next Story

RELATED STORIES

Share it