Flash News

സിറിയ : അസദിന്റെ അധികാരമാറ്റത്തിന് മറ്റൊന്നും പകരമാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി



വാഷിങ്ടണ്‍: സിറിയയിലെ സമാധാനം പുനസ്ഥാപിക്കാന്‍ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയമാറ്റമാണ് വേണ്ടതെന്നും സംഘര്‍ഷം ലഘുകരിക്കുന്നതിനുള്ള മേഖലകള്‍ സ്ഥാപിക്കല്‍ അതിനു പകരമാവില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്നു മാറ്റല്‍ അത്യാവശ്യമാണ്. സംഘര്‍ഷം ലഘുകരിക്കുന്നതിനുള്ള മേഖലകള്‍ ഉണ്ടാവുന്നത് നല്ലതാണ്. എന്നാല്‍, അത് അന്തിമ പരിഹാരമല്ല.  രാഷ്ട്രീയമാറ്റം വൈകിപ്പിക്കുന്നതിനും അതൊരു കാരണമായി സ്വീകരിച്ചുകൂടെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ ആഴ്ച്ച കസാകിസ്താനിലെ ആസ്താനയില്‍ നടന്ന ചര്‍ച്ചയിലാണ് സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മേഖലകള്‍  സ്ഥാപിക്കല്‍ നിര്‍ദേശം ഉയര്‍ന്നുവന്നത്്. സിറിയയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മെയ് 16ന് ജനീവയില്‍ സര്‍ക്കാരും പ്രതിപക്ഷ ക്ഷികളുമായും ചര്‍ച്ച നടത്തുമെന്ന് യുഎന്‍ പ്രതിനിധി ഡി മുസ്തുര പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അല്‍ഥാനിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it