World

സിറിയയില്‍ ബശ്ശാര്‍ ലക്ഷ്യമാക്കുന്നത് വംശ ശുദ്ധീകരണം

ബെയ്‌റൂത്ത്: റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ ജനാധിപത്യ ശക്തികളെയും സായുധ വിമോചന പ്രസ്ഥാനങ്ങളെയും തച്ചുതകര്‍ത്ത സിറിയന്‍ പട്ടാള ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതു സുന്നികളില്ലാത്ത ഒരു ഭരണം. ഏഴു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപത്തില്‍ ഏതാണ്ടു 13 ദശലക്ഷം സുന്നികള്‍ പലായനം ചെയ്ത സാഹചര്യത്തില്‍ അലവികളും ശിയാക്കളും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും ചേര്‍ന്നു ന്യൂനപക്ഷഭരണം സുസ്ഥിരമാക്കാനാണ് ഏകാധിപതിയായ ഡോ. ബശ്ശാറുല്‍ അസദ് കരുക്കള്‍ നീക്കുന്നത്.
സുന്നി ഭൂരിപക്ഷമുണ്ടായിരുന്ന ഹുംസ്, ഹലബ്, ലതാക്കിയ, ദറ നഗരങ്ങളിലൊക്കെ പലായനം ചെയ്ത സുന്നികളുടെ വീടും സ്വത്തുക്കളും സ്വന്തക്കാര്‍ക്കു സൈന്യം വിതരണം ചെയ്യുകയാണ്. തലസ്ഥാനമായ ദമസ്‌ക്കസിലെ  സുന്നി, യഹൂദ വാസസ്ഥലങ്ങള്‍ അലവികളോ ശിയാക്കളോ ഓര്‍ത്തഡോക്‌സ് വിശ്വാസികളോ കൈവശപ്പെടുത്തിയിരിക്കുന്ന നഗരത്തിലെ സുന്നി മേഖലകളിലെല്ലാം ശിയാ ആയത്തുല്ലമാരുടെ പടമുള്ള ബാനറുകളാണു തൂങ്ങിക്കിടക്കുന്നത്. ഗവണ്‍മെന്റ് പിടിച്ചെടുത്ത സ്വത്തുക്കള്‍ വിതരണം ചെയ്യുന്നതിനു നിയമസാധുത നല്‍കുന്നതിനു ബശ്ശാര്‍ ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
ലബ്‌നാനിലും ജോര്‍ദാനിലും ഇറാഖിലും തുര്‍ക്കിയിലും അഭയം തേടിയ സുന്നികളുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കുന്ന നടപടികളും വ്യാപകമായി.
ആഭ്യന്തരമായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരെ തടങ്കല്‍പ്പാളയങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ലബ്‌നാനിലെ ബക്കാ താഴ്്‌വരയില്‍ അഭയം തേടിയ സിറിയക്കാര്‍ തങ്ങള്‍ പുതിയ ഫലസ്തീന്‍കാരാണെന്നാണു വിലപിക്കുന്നത്. പോലിസ് ചെക് പോസ്റ്റുകളാണ് നാടുമുഴുവന്‍.
Next Story

RELATED STORIES

Share it