malappuram local

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ജില്ലയ്ക്ക് അഭിമാന വിജയം



മലപ്പുറം: ജില്ലയിലെ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉന്നത വിജയം. പ്ലസ് ടു പരീക്ഷയെഴുതിയ 17  സ്‌കൂളുകളില്‍ 13 സ്‌കൂളുകളും 100 മേനി വിജയം കൊയ്തു മറ്റു സ്‌കൂളുകളിലെല്ലാം 90 ശതമാനത്തിന് മുകളിലാണ് വിജയം. വിജയികളായ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നതിന്നു വേണ്ടി സംഘടിപ്പിക്കുന്ന ടോപ്പേഴ്‌സ് മീറ്റ് ജൂണ്‍ മാസം മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് മലപ്പുറം സെന്‍ട്രല്‍ സഹോദയയുടെയും ജില്ലാമാനേജ് മെന്റ് അസോസിയേഷന്റെയും ഭാരവാഹികള്‍ അറിയിച്ചു.  100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍: ബ്രാക്കറ്റില്‍ ഡിസ്റ്റങ്ങഷന്‍, ഫസ്റ്റ് ക്ലാസ് ക്രമത്തില്‍ നോബിള്‍ പബ്ലിക് സ്‌കൂള്‍ മഞ്ചേരി (7, 17) ഫ്‌ലോറിയറ്റ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ (7, 3) എംഇഎസ് സീനിയര്‍ സെക്കന്‍ഡറി തിരൂര്‍ (36,25), എംഇഎസ് എന്‍ജിനീയറിങ് കോളജ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറം (36,7) നവ ഭാരത് സീനിയര്‍ സ്‌കൂള്‍ വലക്കണ്ടി ( 1,7), ശ്രീ വള്ളുവനാട് വിദ്യാഭവന്‍ പെരിന്തല്‍മണ്ണ (28, 19)ഐ എസ് എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ (17,19) എംഐസി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെറുകര ( 05, 07)  എംഇഎസ്‌സി നിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളാഞ്ചേരി (8,3), ഓട്ടന്‍ ഇംഗ്ലീഷ് സ്‌കൂള്‍ വണ്ടൂര്‍ (0, 2).  ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ പന്താവൂര്‍ (0,7). 13സ്‌കൂളുകള്‍ 100 മേനി 6 സ്‌കൂളുകള്‍ക്ക് 90 ശതമാനത്തിന് മുകളില്‍മലപ്പുറം ജില്ലയില്‍ 98.8 ശതമാനം വിജയം കൊയ്തു. ദേശീയ സംസ്ഥാന വിജയശതമാനം ക്രമം 82.02, 95.62 എന്നിങ്ങനെയാണ്. ജില്ലയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരെ മലപ്പുറം സെന്‍ട്രല്‍ സഹോദയയുടെയും ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ മാനേജ് മെന്റ് അസോസിയേഷന്റെയും ഭാരവാഹികളായ ഡോ. കെ എം മുഹമ്മദ് ,അനീഷ് കുമാര്‍ സി സി, മജീദ്‌ഐഡിയല്‍, പത്മകുമാര്‍ , നൗഫല്‍ പി, ജനാര്‍ദ്ധനന്‍ പി എന്നിവര്‍ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it