സിപിഐ ജില്ലാ സെക്രട്ടറിയും ഒളികാമറയില്‍

കല്‍പ്പറ്റ: മിച്ചഭൂമി മറിച്ചുവില്‍ക്കല്‍ വിവാദത്തില്‍ വയനാട് ഡെപ്യൂട്ടി കലക്ടറെ കൂടാതെ സിപിഐ ജില്ലാ സെക്രട്ടറി, കമ്മിറ്റിയംഗം ഇ ജെ ബാബു എന്നിവരും ഒളികാമറയില്‍ കുടുങ്ങി.  മിച്ചഭൂമി മറിച്ചുവില്‍ക്കാന്‍ തിരുവനന്തപുരത്ത് റവന്യൂ മന്ത്രിയുടെ ഓഫിസ് മുതല്‍ വയനാട് കലക്ടറേറ്റ് വരെ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപോര്‍ട്ട്. ഇന്നലെ രാവിലെയാണ് സ്റ്റിങ് ഓപറേഷന്‍ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടത്.
കോട്ടത്തറ വില്ലേജില്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ അധികാരപരിധിയിലെ നാലര ഏക്കര്‍ മിച്ചഭൂമി വാങ്ങാനെന്ന വ്യാജേനയാണ് ചാനല്‍ ലേഖകന്‍ ബന്ധപ്പെട്ടവരെ സമീപിച്ചത്. പടിഞ്ഞാറത്തറയിലെ ഒരു ഇടനിലക്കാരന്‍ മുഖേനയായിരുന്നു ഇത്.
സിപിഐ ജില്ലാ സെക്രട്ടറിയുമായി സംസാരിക്കുന്നതും 20 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ഇടനിലക്കാരന്‍ പറയുന്നതും വാഹനത്തില്‍ വച്ച് ഡെപ്യൂട്ടി കലക്ടര്‍ പണം വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മാനന്തവാടി സബ് കലക്ടറെ ജില്ലാ കലക്ടര്‍ നിയോഗിച്ചു.
Next Story

RELATED STORIES

Share it