palakkad local

സിപിഎമ്മുകാരനെ വെട്ടിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുന്നംകുളം: അടുപ്പുട്ടിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
അടുപ്പുട്ടി കൂളിയാട്ടില്‍ സുജിത്തിനെയാണ് സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുന്‍പ് മലങ്കര ആശുപത്രിയില്‍ ചികില്‍സയിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങുമ്പോഴാണ് അടുപ്പുട്ടി മുകിലശ്ശേരി ബിജുവിനെ (43) ആശുപത്രിക്ക് മുന്നില്‍ നടുറോഡില്‍ വെച്ച് ആര്‍എസ്എസ് സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ബിജു പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it