kannur local

സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചനിലയില്‍



കണ്ണൂര്‍: കണ്ണോത്തുംചാലില്‍ സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ചു. കണ്ണോത്തുംചാല്‍ ഇഎംഎസ് റോഡിലെ പറമ്പില്‍ ഹൗസില്‍ വിജേഷിന്റെ കെഎല്‍13 ഏഴ് 7538 സ്‌കൂട്ടറാണ് കത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി വിജേഷിന്റെ ഭാര്യവീടിനു സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ അര്‍ധരാത്രിയാണ് തീയിട്ടുനശിപ്പിച്ചത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സ്‌കൂട്ടര്‍ ഉടമയും വിജേഷിന്റെ മാതാവുമായ വസന്ത കണ്ണൂര്‍ ടൗണ്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ദിവസങ്ങള്‍ക്കു മുമ്പ് സമീപപ്രദേശമായ പനയന്‍കോവിലിനു സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഗുഡ്‌സ് ഓട്ടോയ്ക്കു നേരെ അതിക്രമമുണ്ടായിരുന്നു. ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it