സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രതിഷേധം

ഹൈദരാബാദ്: സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രതിഷേധം. സംഘടനാ റിപോര്‍ട്ടിലെ ചര്‍ച്ചയ്ക്കിടെ പാര്‍ട്ടി സെന്ററില്‍ നിന്നുള്ള പ്രതിനിധിയുടെ പ്രതിഷേധമാണ് ബഹളത്തിനു കാരണമായത്. പീപ്പിള്‍സ് ഡെമോക്രസിയില്‍ നിന്നുള്ള മമത എന്ന പ്രതിനിധിയാണ്  ജഗ്മതി സാങ്‌വാളിനെ പുറത്താക്കിയ വിഷയത്തില്‍ പ്രതിഷേധിച്ചത്.
ബംഗാള്‍ ഘടകത്തിനും ജഗ്മതിക്കും രണ്ടു നീതിയെന്ന് മമത ആരോപിച്ചു. ഇതേത്തുടര്‍ന്ന് ബംഗാള്‍ പ്രതിനിധികളും പ്രതിഷേധവുമായി എഴുന്നേറ്റു. ബംഗാള്‍ ഘടകത്തിനെതിരേയുള്ള മമതയുടെ വിമര്‍ശനമാണ് ബംഗാളിനെ ചൊടിപ്പിച്ചത്. വാക്കേറ്റം രൂക്ഷമായതോടെ പ്രസീഡിയം ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നു സമാപിക്കും. ഇന്നലെ നടന്ന സംഘടനാ റിപോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്കുള്ള മറുപടി രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കും. തുടര്‍ന്ന് പുതിയ കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ എന്നിവയുടെ തിരഞ്ഞെടുപ്പ് നടക്കും. അതിനു ശേഷം പുതിയ ജനറല്‍ സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകീട്ട് ഹൈദരാബാദ് സരൂര്‍ നഗറില്‍ നടക്കുന്ന വന്‍ ജനാവലി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. പുതിയ ജനറല്‍ സെക്രട്ടറി പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്യും.
Next Story

RELATED STORIES

Share it