palakkad local

സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയാ സമ്മേളനം; ഔദ്യോഗിക പാനലിലെ രണ്ടുപേര്‍ക്ക് തോല്‍വി

ചെര്‍പ്പുളശ്ശേരി: സിപിഎം ഏരിയാ സെക്രട്ടറിയായി കെ ബി സുഭാഷിനെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് കെ ബി സുഭാഷ് ഏരിയാ സെക്രട്ടറിയാവുന്നത്. അതേ സമയം ഏരിയാ കമ്മറ്റി അംഗങ്ങളെ കണ്ടെത്താന്‍ കടുത്ത മല്‍സരമാണ് നടന്നത്. 18 അംഗ ഏരിയാ കമ്മറ്റിയില്‍  നിലവിലെ ഒരു ഒഴിവും മുതിര്‍ന്ന നേതാവ് പി രാമകൃഷ്ണന്‍ ഒഴിവായതും ഉള്‍പ്പടെ രണ്ട് ഒഴിവിനു പുറമെ ഒരു പുതിയ അംഗത്തെ ഉള്‍പ്പെടുത്തി 19 അംഗ പാനലാണ് അവതരിപ്പിച്ചത്. എന്നാല്‍ 19 അംഗ ഔദ്യോഗിക പാനലിനെതിരെ 10 പേര്‍ മല്‍സര രംഗത്തു വന്നു. ഔദ്യോഗിക പാനലില്‍ മല്‍സരിച്ച രണ്ടു പേര്‍ പുറത്തായി. കെ ബാലകൃഷ്ണന്‍, ഒ സുലേഖ എന്നിവരാണ് ഏരിയാ കമ്മറ്റിയില്‍ നിന്നും പുറത്തായത്. ജില്ലാ സമ്മേളന പ്രതിനിധികളായ 21 അംഗ പാനലിനെതിരെ 12പേര്‍ മല്‍സരിച്ചെങ്കിലും ആരും വിജയിച്ചില്ല. പൊതുചര്‍ച്ചയില്‍ ചെര്‍പ്പുളശ്ശേരി നഗരസഭാ ഭരണം നഷ്ടപ്പെട്ടതില്‍ പാര്‍ട്ടി നേതൃത്വത്തെയും മുതിര്‍ന്ന നേതാക്കളെയും പ്രതിനിധികള്‍ നിശിതമായി വിമര്‍ശിച്ചു. തൃക്കടീരി പഞ്ചായത്ത് ഭരണം പാര്‍ട്ടി നിയന്ത്രണത്തിലല്ലെന്നും തൃക്കടീരിയില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.  പൊതുസമ്മേളനം സംസ്ഥാന കമ്മറ്റി അംഗം എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it