സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന രാമന്തളിയില്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തു
BY afsal ph aph19 July 2018 3:45 PM GMT
X
afsal ph aph19 July 2018 3:45 PM GMT
പയ്യന്നൂര്‍: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷ ബാധിത പ്രദേശമായ രാമന്തളിയിലെ കക്കംപാറ ചിറ്റടിയില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ചിറ്റടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്നലെ രാവിലെ മുതല്‍ പയ്യന്നൂര്‍ സിഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലിസും എസ്‌ഐ ടി വി ശശിധരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെടുത്തത്. രണ്ട് ബോംബുകളും സംഭവസ്ഥലത്ത് വച്ച് തന്നെ നിര്‍വീര്യമാക്കി. ബുധനാഴ്ച രാത്രി പ്രദേശത്ത് നിന്നു സ്‌ഫോടനശബ്ദം കേട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ബോംബ് സ്‌ക്വാഡും പോലിസും പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍, സ്‌ക്വാഡംഗങ്ങളായ പി പി ശിവദാസന്‍, സി പി ബിനീഷ്, ദിനേശ് എന്നിവരും പയ്യന്നൂര്‍ എസ്‌ഐ നിജീഷ്, എഎസ്‌ഐ ഗിരീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ് എന്നിവരും റെയ്ഡ് സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT