malappuram local

സിനിമയേക്കാള്‍ സംതൃപ്തി വാദ്യകലയില്‍ നിന്ന് : നടന്‍ ജയറാം



എടപ്പാള്‍: സിനിമയില്‍നിന്നും കിട്ടുന്നതിനേക്കാള്‍ വലിയ സംതൃപ്തി വാദ്യകലയില്‍നിന്നാണ് തനിക്കു കിട്ടിയിട്ടുള്ളതെന്നും നല്ല ഗുരുക്കന്‍മാരെ ലഭിച്ചതാണ് ജീവിത വിജയത്തിനു കാരണമെന്നും സിനിമാതാരം ജയറാം. കേരളത്തില്‍ ആദ്യമായി നടക്കുന്ന സോപാനം വാദ്യോല്‍സവത്തിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്ന അദേഹം.പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ അധ്യക്ഷത വഹിച്ചു. കെ ടി അജയന്‍, ബ്രഹ്മശ്രീ മനോജ് എബ്രാന്തിരി, സി ഹരിദാസ്, കെ പി കവിത, കെ വി ഉണ്ണികൃഷ്ണന്‍, സന്തോഷ് ആലംങ്കോട്, കെ എം പരമേശ്വരന്‍ മാരാര്‍, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ചട്ടിക്കല്‍ മാധവന്‍, പ്രകാശന്‍ മഞ്ഞപ്ര, രാധാകൃഷ്ണന്‍, ലത്തീഫ്, അടാട്ട് വാസുദേവന്‍ സംസാരിച്ചു.വാദ്യോല്‍സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജാതിമത ചിന്തകള്‍ക്കപ്പുറം മനുഷ്യ ഹൃദയങ്ങളെ ഒന്നാക്കാന്‍ കഴിയുന്നത് കലകള്‍ക്കു മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ എല്ലാ ദുഷ്ചിന്തകളെയും സംസ്‌ക്കരിച്ച് യഥാര്‍ഥ മനുഷ്യനാക്കി മാറ്റാന്‍ കലകള്‍ക്കു കഴിയു മെന്നും അദ്ദേഹം പറഞ്ഞു. ഇതര സംഘടനകളുടേയോ  യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെ വര്‍ഷങ്ങളായി ആയിരക്കണക്കിനു വരുന്ന കലാകാരന്‍മാര്‍ക്ക് വാദ്യകലയില്‍പരിശീലനം നല്‍കിവരുന്ന സോപാനം സ്‌കൂൡന് സര്‍ക്കാരില്‍നിന്ന് അര്‍ഹിക്കുന്ന സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ തന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും സ്പീക്കര്‍ സംഘാടകര്‍ക്ക് ഉറപ്പുനല്‍കി.  ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി. കെ പി സുബ്രഹ്്മണ്യന്‍, എം കെ ഭവാനി അമ്മ, പി ജ്യോതിഭാസ്, സുരേഷ് പൊല്‍പ്പാക്കര, ഇബ്രാഹിം മുതൂര്‍, രാജീവ് കല്ലംമുക്ക്, ബാലന്‍ കണ്ണത്ത്, സംസാരിച്ചു
Next Story

RELATED STORIES

Share it