kasaragod local

സിനാന്‍ വധക്കേസ് വിചാരണ പൂര്‍ത്തിയായി



വിദ്യാനഗര്‍: ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാനി(21)നെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായത്. 2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സിനാന്‍ ആനബാഗിലുവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കിലെത്തിയ സംഘ്പരിവാര പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. 2008 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ബീച്ച്‌റോഡ് ആച്ചപ്പലൈനിലെ സന്ദീപ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷ്(21), അടുക്കത്ത്ബയല്‍ സ്വദേശികളായ കെ കിരണ്‍കുമാര്‍(29), കെ നിഥിന്‍കുമാര്‍(24) എന്നിവരാണ് പ്രതികള്‍. കേസില്‍ 48 സാക്ഷികളെ വിസ്തരിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിമും പ്രതിഭാഗത്തിന് വേണ്ടി ബിജെപി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുമാണ് ഹാജരായത്.
Next Story

RELATED STORIES

Share it