kozhikode local

സിഗ്‌നല്‍ ലൈറ്റുകള്‍ കേടായിപ്രതിഷേധം ശക്തമായി;മണിക്കൂറുകള്‍ക്കകം ശരിയാക്കി

മുക്കം: ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റുകള്‍ ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനരഹിതമായതോടെ മുക്കം നഗരം വീണ്ടും ഗതാഗതകുരുക്കിലായി . നഗരത്തിലെ ഗതാഗതക്കുരുക്കിന്  പരിഹാരമെന്നോണം കഴിഞ്ഞ നവംബര്‍ 20ന് പി.സി ജങ്ഷനില്‍ സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റുകളാണ് 75 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രഹിതമായത്. ജോര്‍ജ് എം തോമസ് എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നത്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിനായിരുന്നു നിര്‍മാണ ചുമതല. വെള്ളിയാഴ്ച രാത്രിയോടെയാണ് ലൈറ്റുകള്‍ കത്താതായത്. ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായതോടെ പോലീസുകാരുടെ നേതൃത്വത്തിലാണ്  പി.സി ജങ്ഷനിലെ ഗതാഗതം നിയന്ത്രിച്ചത്. സംഭവം വിവാദമായതോടെ വൈകുന്നേരം 5 മണിയോടെ ടെക്‌നീഷ്യന്‍മാരെത്തി സിഗ്‌നല്‍ പ്രവര്‍ത്തന സജജമാക്കുകയായിരുന്നു. നഗരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന നഗരസഭാ അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് എംഎല്‍എ തുക അനുവദിച്ചത്.  സിഗ്‌നല്‍ ലൈറ്റുകള്‍ ഗതാഗത നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അപകടങ്ങള്‍ക്ക് കുറവുണ്ടായിരുന്നു.
Next Story

RELATED STORIES

Share it