Alappuzha local

സായൂജ്യം പദ്ധതിയുമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പൂച്ചാക്കല്‍: അങ്കണവാടികള്‍ വൈകുന്നേരങ്ങളില്‍ വയോജനവാടികളാക്കുന്ന ‘സായൂജ്യംപദ്ധതിയുമായി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റ ബജറ്റ് ശ്രദ്ധേയമാകുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അങ്കണവാടികളിലും വൈകിട്ടു 3. 30നു ശേഷം 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളുടെ കൂട്ടായ്മ നടത്തുന്നതാണ് പദ്ധതി. രാത്രി ഏഴുവരെ അവിടെയിരിക്കാന്‍ അവസരമുണ്ടാകും. ലഘു ഭക്ഷണവും നല്‍കും. വായിക്കാം, വര്‍ത്തമാനം പറയാം, സ്വയം തൊഴില്‍ ചെയ്യാം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ആഴ്ചയില്‍ രണ്ടുദിവസം കിടപ്പുരോഗികളുടെ വീട്ടില്‍ ഫിസിയോതെറാപ്പിസ്റ്റ്, നഴ്‌സ് തുടങ്ങിയവരെത്തി പരിചരിക്കുന്ന പാലിയേറ്റിവ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങലും ബജറ്റിലുണ്ട്.വിവിധ മേഖലയില്‍ കഴിവുള്ള വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ടാലന്റ് ലാബ് പദ്ധതിയ്ക്കും ലൈബ്രറികള്‍ ഡിജിറ്റല്‍ ആക്കുന്നതിനും പദ്ധതികളുണ്ട്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് 35,78,25,426 രൂപ വരവും 35,67,05,570 രൂപ ചെലവും 11,19,856 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പി   ജി മുരളീധരനാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് നിര്‍മല ശെല്‍വരാജ് അധ്യക്ഷത വഹിച്ചു.
തരിശുനിലങ്ങള്‍ കൃഷി യോഗ്യമാക്കല്‍, ജൈവ പച്ചക്കറി കൃഷിയും നെല്‍കൃഷിയും പ്രോത്സാഹിപ്പിക്കല്‍, സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫിലേക്ക് 53 ലക്ഷം രൂപ, എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യ സംസ്‌ക്കരണത്തിന് പദ്ധതി, ഉള്‍നാടന്‍ മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കല്‍, മത്സ്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് നൂതന തൊഴില്‍ സംരഭങ്ങള്‍, പൊതു സ്ഥപനങ്ങളിലും വീടുകളിലും മഴക്കൊയ്ത്ത്, കിണറുകള്‍ നിര്‍മിക്കല്‍, കിണറുകള്‍ ഉള്‍പ്പെടെ ജലാശങ്ങള്‍ സമൃദ്ധമാക്കല്‍, മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് സീറോ വേസ്റ്റ് ബ്ലോക്ക് ആക്കി മാറ്റല്‍,ആശുപത്രികളുടെ സൗകര്യം വര്‍ധിപ്പിക്കലും ബയോ മെഡിക്കല്‍ വേസ്റ്റ് പദ്ധതിയും, തൊഴിലുറപ്പ് പദ്ധതിയില്‍ 258 രൂപ കൂലിയില്‍ 8100 കുടുംബങ്ങളിലായി 405000 തൊഴില്‍ ദിനങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് മറ്റു പ്രധാന പദ്ധതികള്‍.
Next Story

RELATED STORIES

Share it