Pathanamthitta local

സാമ്പത്തിക സഹായത്തിന് അപേക്ഷ നിരസിക്കുന്നതായി പരാതി

പത്തനംതിട്ട: നിര്‍ധനരായ അര്‍ബുദരോഗികള്‍ക്കായുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിന് അപേക്ഷ നിരസിച്ച് പത്തനംതിട്ട ആരോഗ്യ വകുപ്പ് മേധാവിയുടെ ഓഫിസ്. മുന്നറിയിപ്പ് നല്‍കാതെ ഈ മാസം 24ന് അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചത്.
ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ബുദ രോഗികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് ആണ് എല്ലാ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിലേക്കും സര്‍ക്കുലര്‍ നല്‍കിയത്.
സഹായത്തിന് അപേക്ഷ നല്‍കുന്ന രോഗികള്‍ ചികില്‍സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി കലക്ടറേറ്റിലെത്തി അപേക്ഷ നല്‍കുന്നതിനാണ് നിര്‍ദ്ദേശിച്ചിരുന്നത്.
ജില്ലയില്‍ നിന്നുള്ള ഒട്ടുമിക്ക രോഗികളും തിരുവനന്തപുരം ആര്‍സിസി ഉള്‍പ്പടെയുള്ള ജില്ലയ്ക്ക് പുറത്തുള്ള ആതുരാലയങ്ങളെ ആശ്രയിച്ചാണ് ചികില്‍സ നടത്തുന്നത്. ഇവിടെ നിന്നെല്ലാം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വില്ലേജ് ഓഫിസില്‍ നിന്ന് ഉള്‍പ്പടെയുയുള്ള മറ്റ് രേഖകളും സംഘടിപ്പിച്ച് രോഗികള്‍ ഡിഎംഒ ഓഫിസില്‍ അപേക്ഷയുമായി എത്തിയപ്പോഴേക്കും 24ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it