Flash News

സാമ്പത്തിക നയങ്ങളെ കടന്നാക്രമിച്ച് മന്‍മോഹന്‍സിങ്ങ്

സാമ്പത്തിക നയങ്ങളെ കടന്നാക്രമിച്ച് മന്‍മോഹന്‍സിങ്ങ്
X


ബംഗളുരു : മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സാമ്പത്തിക ദുര്‍ഭരണം ബാങ്കിങ് മേഖലയോട് പൊതുജനത്തിനുള്ള വിശ്വാസം നഷ്ടമാക്കിക്കൊണ്ടിരിക്കുകയാണെന്നും മനസ്സില്‍ തോന്നുന്ന വിചിത്രഭാവനകള്‍ അനുസരിച്ചല്ല നയങ്ങള്‍ രൂപീകരിക്കേണ്ടതെന്നും സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കര്‍ഷകര്‍ കടുത്ത പ്രയാസത്തിലാണ്. യുവാക്കള്‍ക്ക് അവസരങ്ങള്‍ കണ്ടെത്താനാകുന്നില്ല. സമ്പദ് വ്യവസ്ഥ അതിന്റെ യഥാര്‍ഥ ശേഷിയിലും താഴെയാണ് വളരുന്നത്. ഈ പ്രതിസന്ധികളോരോന്നും പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ സത്യം.  മനസ്സില്‍ തോന്നുന്ന വിചിത്രഭാവനകള്‍ അനുസരിച്ചല്ല നയങ്ങള്‍ രൂപീകരിക്കേണ്ടത്. നോട്ട് അസാധുവാക്കലും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതുമാണ് മോഡി സര്‍ക്കാരിന്റെ ഒഴിവാക്കാമായിരുന്ന പ്രധാന മണ്ടത്തരങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബിജെപി സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. വര്‍ഷങ്ങളെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറ്റിയെടുത്തത്. അതിപ്പോള്‍ ഘട്ടംഘട്ടമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും സിങ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it