kozhikode local

സാമ്പത്തിക ധാരാളിത്തം കുറച്ച് സ്‌കൂള്‍ കലോല്‍സവം നടത്തണമെന്ന്‌

കോഴിക്കോട്: സാമ്പത്തിക ധാരാളിത്തം കുറച്ച് ജനകീയ പങ്കാളിത്തത്തോെട സ്‌കൂള്‍ കലോത്സവം നടത്തണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. കലോത്സവവും ആഘോഷവും രണ്ടും രണ്ടാണെന്ന ബോധ്യമില്ലാത്തവരാണ് കലോത്സവം വേണ്ടെന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കലോത്സവം വേണ്ടെന്നുെവച്ചാല്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അഭിജിത് പറഞ്ഞു. കാരക്കോണം മെഡിക്കല്‍ കോളജിലെ സമുദായ സംവരണ മാനേജ്‌മെന്റ് ക്വാട്ട സീറ്റില്‍ പ്രവേശനത്തിനായി സി എം എസ് ആംഗ്ലിക്കന്‍ സഭ ബിഷപ് ഡേവിഡ് വി ലൂക്കോസ് പത്തുലക്ഷം രൂപ വാങ്ങി ആംഗ്ലിക്കന്‍ സഭാംഗം എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യജസര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തിലൂടെ ക്രിമിനല്‍ കുറ്റമാണ് ബിഷപ് നടത്തിയത്. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍, ഡി ജി പി എന്നിവര്‍ക്ക് കെഎസ്‌യു പരാതി നല്‍കിയിട്ടുണ്ട്. കാക്കോണത്ത് നേരത്തെ നടത്തിയ പ്രവേശനമടക്കം അന്വഷിക്കണമെന്ന് എന്‍ട്രന്‍സ് കമീഷണറോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തന്നെ പീഡിപ്പിച്ചതായി യുവതി ആരോപണമുന്നയിച്ച പശ്ചാത്തലത്തില്‍ പി കെ ശശി എം എല്‍ എ ക്കെതിരെ പൊലീസ് കേസെടുക്കക്കണം. വിഷയത്തില്‍ ഇടപെടാത്ത വനിത കമീഷനും യുവജന കമ്മീഷനും പിരിച്ചുവിടണം. പ്രളയത്തെ തുടര്‍ന്ന് കെഎസ്‌യു ആവിഷ്‌കരിച്ച ‘സഹപാഠിക്ക് സ്‌നേഹപൂര്‍വം’ പദ്ധതിയില്‍ പുസ്തകങ്ങളുടെയും പഠനോപകരങ്ങളുടെയും വിതരണം ആരംഭിച്ചതായും അഭിജിത് പറഞ്ഞു. ജില്ല പ്രസിഡന്റ് വി ടി നിഹാലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it