thrissur local

സാമ്പത്തിക ക്രമക്കേട്: കോണ്‍ഗ്രസ് കൂട്ടധര്‍ണ നടത്തി

പറപ്പൂര്‍: മേഞ്ചിറ തരിശ് ഭൂമിയിലെ കൃഷിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് അനീഷ് മണാളത്ത് എന്നിവര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തോളൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തി.
മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് സി കെ ലോറന്‍സ് അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ലൈജു സി എടക്കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. മേഞ്ചിറ തരിശില്‍ നടത്തിയ നെല്‍കൃഷിയില്‍നിന്ന് ലഭിച്ച തുക വരവ്‌വയ്ക്കാതെ സര്‍ക്കാരില്‍ നിന്നു ലഭിച്ച തുക കാണിച്ചു തെറ്റിദ്ധരിപ്പിച്ചെന്നും നിര്‍വഹണത്തില്‍ കൃത്യവിലോപവും അഴിമതിയും നടത്തിയെന്നും ആരോപിച്ച് എടക്കളത്തൂര്‍ സ്വദേശി കാര്യാട്ട് വടുക്കൂട്ട് നന്ദകുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസര്‍, പറപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം. തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ രണ്ടിനകം സമര്‍പ്പിക്കണം.
Next Story

RELATED STORIES

Share it