World

സാമ്പത്തിക ഇടനാഴി ഇന്ത്യ തകര്‍ക്കുമെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ നിര്‍മാണം തകര്‍ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗില്‍ഗിത് ബാള്‍ട്ടിസ്താന്‍ ആഭ്യന്തര മന്ത്രാലയത്തിനു പാക് ആഭ്യന്തര മന്ത്രാലയം കത്തയച്ചതായും ഡോണ്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു. സിപിഇസി റൂട്ടില്‍ കരകൊരം ഹൈവേയിലും മറ്റു സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണത്തിനു സാധ്യതയുണ്ടെന്നും പഴുതില്ലാത്തവിധം സുരക്ഷ ഉറപ്പാക്കണമെന്നും ഗില്‍ഗിത് സര്‍ക്കാരിനു നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നതായി ഡോണ്‍ റിപോര്‍ട്ട് ചെയ്തു.കത്തിന്റെ അടിസ്ഥാനത്തില്‍ സിപിഇസിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കരകൊരം ഹൈവേയില്‍ നിന്നു ദിയമെര്‍ ജില്ലയിലെ ഖുഞ്ചെര്‍ബ പാസ് വരെയുള്ള ഹൈവേയില്‍ രണ്ടു ഡസന്‍ പാലങ്ങളാണുള്ളത്.ഗില്‍ഗിത് ബാള്‍ട്ടിസ്താന്‍ മേഖലയില്‍ വിദേശികളുടെ വരവിനെ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു പോലിസ് പറയുന്നു. അവരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ഹൈവേയില്‍ സുരക്ഷാ ജോലിയുള്ള പോലിസിന് മുന്നറിയിപ്പ് കത്തും നല്‍കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it