സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണം: പോലിസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലിസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വ്യാജ പോസ്റ്റുകളുടെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്ന് പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പോലിസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുത്. കേരളത്തിന്റെ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ പോലിസ് ഉത്തരവാദിത്തപൂര്‍ണമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ പാരമ്പര്യത്തെ അവഹേളിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. കേരളത്തില്‍ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതില്‍ കേരള പോലിസിന്റെ ശക്തമായ ഇടപെടലുകള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പോലിസിനെതിരേ പരന്നുകൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകളെ തട്ടിമാറ്റേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it