kozhikode local

സാമൂഹികവിരുദ്ധ ശല്യം; ബീച്ചില്‍ സിസിടിവി കാമറ സ്ഥാപിക്കണം

കോഴിക്കോട്: വലിയങ്ങാടി ചുങ്കം ജംഗ്ഷന്‍ മുതല്‍ മുഹമ്മദലി കടപ്പുറം വരെയുള്ള ബീച്ച്ഏരിയയില്‍ സാമൂഹിക വിരുദ്ധ ശല്യം വര്‍ധിച്ച് വരികയാണെന്നും ഇവിടെ സിസിടിവി കാമറ സ്ഥാപിക്കണമെന്നും പ്രദേശത്തുകാരുടെ വാട്ട്‌സ് അപ് കൂട്ടായ്മ ‘തെക്കെപ്പുറം ശബ്ദംആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രദേശത്തുകാരനായ ഒരാള്‍ ഇവിടെ തലക്കടിയേറ്റ് മരിച്ചിരുന്നു. ഈ പ്രദേശത്ത് മദ്യ മയക്കുമരുന്ന് വില്‍പനയും ഉപഭോഗവും ഉണ്ട്. ഇവിടെ പ്രാവുവളര്‍ത്തല്‍ കേന്ദ്രങ്ങളുടെ മറവില്‍ മദ്യസേവയും കടലിലേക്ക് മാംസ മാലിന്യങ്ങള്‍ വലിച്ചെറിയലും പതിവാണ്. ഇക്കൂട്ടരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇവിടങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറാവണം.
പ്രദേശത്തെ കച്ചവടസ്ഥാപനങ്ങളിലും മറ്റും പോലീസ് അനുമതിയോടെ കാമറകള്‍ വെക്കാന്‍ നിര്‍ദ്ദേശം നല്‍കണം. ഈ ഭാഗത്തുള്ള അനധികൃത ഷെഡുകളും കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും വാട്ട്‌സ് ആപ് കൂട്ടായ്മ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് പ്രദേശം സുരക്ഷിതമാക്കാന്‍ വേണ്ട കൂടുതല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍, സ്‌കൂള്‍, കോളജ് പിടിഎ കമ്മറ്റികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ തെക്കെപ്പുറം ശബ്ദം, വേ ടു ഫലാഹ് എന്നീ വാട്ട്‌സ് അപ് കൂട്ടായ്മകളുടെ ബാനറില്‍ ഒരുമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it