സാധ്യതാ പഠനം സമ്മര്‍ദ ഫലമെന്ന്: കാരുണ്യനഗര്‍ ഭവനസംരക്ഷണ സമിതി പ്രക്ഷോഭം തുടങ്ങും

തേഞ്ഞിപ്പലം: ഇടിമൂഴിക്കല്‍ ദേശിയ പാത വികസനത്തിനായി ഇന്നലെ നടത്തിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേ പ്രകാരം ദേശീയ പാത വികസനം നടപ്പാക്കുന്ന ഘട്ടം വന്നാല്‍  ഈ പ്രദേശത്തുള്ളവര്‍  പ്രക്ഷോഭം തുടങ്ങുമെന്ന് കാരുണ്യനഗര്‍ ഭവന സംരക്ഷണ സമിതി ഭാരവാഹികളായ കണ്‍വീനര്‍ എം എന്‍ രജിത് കുമാര്‍, ചെയര്‍മാന്‍ എം പുരുഷോത്തമന്‍ അറിയിച്ചു. ഈ പ്രദേശത്തുകൂടി എന്‍ എച്ച് വികസനം വന്നാല്‍ നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും.
എന്നാല്‍ കഴിഞ്ഞ ദിവസം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രദേശം ഒഴിവാക്കാന്‍ ആ പ്രദേശത്തുള്ളവരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പുതിയ സാധ്യതാ പഠനം ഇന്നലെ നടത്തിയത്. കാരുണ്യ നഗറിലും പരിസരത്തുമായ് വസിക്കുന്ന നിരവധി കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച ഭാഗത്തു കൂടി ദേശീയ പാത വികസനം നടപ്പാക്കണം. നിലവിലുള്ള അലൈമെന്റ് വന്ന പ്രദേശത്തുള്ളവരുടെ പണക്കൊഴുപ്പും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് ബദല്‍ അലൈമെന്റ് സാധ്യതാ പഠന സര്‍വെ നടത്തുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it