Pravasi

സാധാരണ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാന്‍ ഇഫ്താര്‍ ടെന്റുകള്‍



ദോഹ: റമദാന് വിഭവ സമൃദ്ധമായ നോമ്പ് തുറയൊരുക്കാന്‍ ജീവകാരുണ്യ സംഘടനകള്‍ ഒരുക്കുങ്ങള്‍ പൂര്‍ത്തിയാക്കി. പ്രധാനമായും സാധാരണക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇഫ്താര്‍ ടെന്റുകള്‍ ഒരുക്കുന്നത്. ഐന്‍ഖാലിദില്‍ ദോഹ  ബാങ്കിന് പിറകു വശത്തായി എയര്‍കണ്ടീഷന്‍ ചെയ്ത കൂറ്റന്‍ ഇഫ്താര്‍ ടെന്റ് ഒരുങ്ങിയിട്ടുണ്ട്. നൂറുകണക്കിന് പേര്‍ക്ക് ഇവിടെ നോമ്പ് തുറക്കാനാവും. ഇതിനു പുറമേ ദിവസേന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് നോമ്പു തുറക്കാന്‍ ഏഷ്യന്‍ ടൗണിലെ ഗ്രാന്‍ഡ് മാളിന് സമീപം കൂറ്റന്‍ ഇഫ്താര്‍ ടെന്റ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ദോഹയിലെ പ്രധാന ഇന്‍ര്‍സെക്്ഷനുകളില്‍ വാഹന യാത്രക്കാര്‍ക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ ക്യാംപുകളിലും ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. ദിവസേന 1,200 കിറ്റുകള്‍ എന്ന രീതിയില്‍ ദോഹയിലെ തിരക്കേറിയ ആറ് ഇന്റര്‍സെക്്ഷനുകളില്‍ 36,000 നോമ്പ് തുറ പാക്കറ്റുകള്‍ വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയതായി ശെയ്ഖ് ഥാനി ബിന്‍ അബ്്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ്(റാഫ്) അറിയിച്ചു. അല്‍മതാര്‍(എയര്‍പോര്‍ട്ട്), അല്‍ബിദ, ജാലിയ, റമദ, അംന് അല്‍അസ്മ(കാപിറ്റല്‍ പോലിസ്), സ്‌പോര്‍ട്‌സ് റൗണ്ട്എബൗട്ട് എന്നിവയാണ് റാഫ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെന്റുകള്‍ സജ്ജീകരിക്കുന്നുണ്ട്. അല്‍മതാറില്‍ ഫാമിലി ഫുഡ് സെന്ററിന് പിറകില്‍, വക്‌റയില്‍ അബ്ദുറഹ്്മാന്‍ ബിന്‍ ജാസിം സ്‌കൂള്‍, അല്‍തുമാമയില്‍ മസ്്ജിദ് നമ്പര്‍ 1130ന് സമീപം, ന്യൂ അല്‍റയ്യാനിലെ ഈദ്ഗാഹ്, മൈദറിലെ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്(ഉം അല്‍ദവാം റൗണ്ട് എബൗട്ടിന് മുമ്പ്), ഹുസയ്ന്‍ അല്‍അഹ്ബാബി, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ദോഹ ബാങ്കിന് സമീപം, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അല്‍മഹ അക്കാദമിക്ക് സമീപം, അല്‍കബാനില്‍ കൊമേഴ്‌സ്യല്‍ ഷോപ്പുകള്‍ക്ക് സമീപം, അല്‍ഖോര്‍, അല്‍സബാറ, ഉംസലാല്‍ മുഹമ്മദ്, അല്‍അസീസിയ ഈദ്ഗാഹ്, അല്‍ഇസ്‌റ സ്‌കൂളിന് സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ ഇഫ്താര്‍ ടെന്റുകള്‍ ഉണ്ടാവും. മിഹൈരിജയില്‍ റൗദത്ത് ബിന്‍ മിഷാല്‍ അല്‍അതിയ്യ മസ്്ജിദിന് സമീപം, ഗറാഫയില്‍ ശെയ്ഖ് ഥാനി ബിന്‍ അബ്ദുല്ല മജ്്‌ലിസ്, മഅ്മൂറയില്‍ അല്‍ഖിബ്‌റ ഡ്രൈവിങ് സ്‌കൂളിന് സമീപം, അബൂഹമൂറില്‍ റീജന്‍സി നൈജ സിഗ്നലിന് പിന്‍വശം, മുശെയ്‌രിബ്, ഐന്‍ഖാലിദില്‍ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന് പിന്‍വശം, മൈദര്‍ നോര്‍ത്ത്, അല്‍നാസിറിയ, ബിന്‍ഉംറാനില്‍ 233ാം നമ്പര്‍ മസ്്ജിദിന് സമീപം, എജുക്കേഷന്‍ സിറ്റി മസ്്ജിദ്, അല്‍ഗറാഫ എന്നിവിടങ്ങളിലും ഇഫ്താര്‍ ടെന്റുകള്‍ ഒരുക്കുന്നുണ്ടെന്ന് റാഫ് അറിയിച്ചു.
Next Story

RELATED STORIES

Share it