kozhikode local

സാംസ്‌കാരികരംഗത്ത് കടന്നുകയറ്റം നടക്കുന്നു: സ്പീക്കര്‍

മുക്കം: രാജ്യത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം തകര്‍ക്കുന്നതിനായി ചില ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ ഭീതിജനകമാണെന്ന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
പൗരാണിക ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ അതിനെ പലരീതിയില്‍ വ്യാഖ്യാനിക്കാനാവും. അത്തരത്തില്‍ അവനവന് ഇഷ്ടപ്പെടുന്ന തരത്തില്‍ വായിച്ചെടുത്ത് സംസ്‌കാരത്തെ നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. മുക്കം നഗരസഭ സ്പിക് മാക്കേയുമായി സഹകരിച്ച് സംഘടിപ്പിച്ച അവധിക്കാല പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളും റോഡും പാലങ്ങളും മാത്രമല്ല വികസനമെന്നും മനുഷ്യന്റെ സമഗ്രമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്ന വികസനമാണ് പ്രധാനം.
സംസ്‌കാരത്തെകുറിച്ച് വലിയ ചര്‍ച്ച നടക്കുന്ന കാലത്ത് ഇത്തരം കലാ പരിശീലനം ഏറെ പ്രസക്തമാണ്. ആര്‍ജിത ജ്ഞാന മൂലധനമാണ് സംസ്‌കാരമെന്നും അേഹം പറഞ്ഞു.ചടങ്ങില്‍ മുക്കം നഗരസഭയുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ മൊബൈല്‍ ആപ്പ് “ ഡിജിറ്റല്‍
മുക്കം’’ മണാശേരി ഗവ. യുപി സ്‌കൂള്‍ 111 വാര്‍ഷിക ലോഗോ പ്രകാശനം, നഗരസഭ സംഘടിപ്പിച്ച നീന്തല്‍ പരിശീലന വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും സ്പീക്കര്‍ നിര്‍വഹിച്ചു. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷനായി.
Next Story

RELATED STORIES

Share it