Flash News

സഹാറന്‍പൂര്‍ : രാഹുല്‍ഗാന്ധിയെ യുപി അതിര്‍ത്തിയില്‍ തടഞ്ഞു



ന്യൂഡല്‍ഹി: വിലക്ക് ലംഘിച്ച് സഹാറന്‍പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടഞ്ഞു. തുടര്‍ന്ന് ഇവിടെയെത്തിച്ച കലാപ ഇരകളുമായി സംസാരിച്ച് രാഹുല്‍ മടങ്ങി. മോദിയുടെ ഇന്ത്യയില്‍ ദലിതുകള്‍ക്കും പാവപ്പെട്ടവര്‍ക്കും സ്ഥാനമില്ലെന്ന് രാഹുല്‍ പറഞ്ഞു. ദൂര്‍ബലരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, അത് സര്‍ക്കാര്‍ ചെയ്യുന്നില്ല. രാഹുല്‍ പറഞ്ഞു. രാഹുലിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും രാജ് ബബ്ബാറുമുണ്ടായിരുന്നു. സുരക്ഷ നല്‍കാനാവില്ലെന്ന കാരണം പറഞ്ഞാണ് സഹാറന്‍പൂര്‍ സന്ദര്‍ശിക്കാന്‍ സംസ്ഥാന പോലിസ് അനുമതി നിഷേധിച്ചത്. അതിര്‍ത്തിയിലെ ഒരു ഭക്ഷണക്കടയില്‍ വച്ചാണ് രാഹുല്‍ ഇരകളുമായി സംസാരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അവരെ ഇവിടെയെത്തിക്കുകയായിരുന്നു. സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിക്കുന്നില്ല. സഹാറന്‍പുറിലെ കലാപബാധിതരെ മാത്രമല്ല; പരിക്കേറ്റവര്‍ കിടക്കുന്ന ആശുപത്രി വരെ സന്ദര്‍ശിക്കാന്‍ തനിക്ക് അനുമതി നിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലയിലും പേടിപടര്‍ത്തുന്നു. പാവപ്പെട്ടവര്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍ എല്ലാം പേടിയിലാണ്. പണക്കാര്‍ പറയുന്നത് മാത്രമാണ് സര്‍ക്കാര്‍ കേള്‍ക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം എങ്ങനെ മുന്നോട്ടുപോവുമെന്നും രാഹുല്‍ ചോദിച്ചു.
Next Story

RELATED STORIES

Share it