kozhikode local

സഹായ ഹസ്തവുമായി വിപിഎസ് ഹെല്‍ത്ത് കെയര്‍

കോഴിക്കോട്്്: നിപാ ബാധിതരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കും പരിചരിക്കുന്ന നഴ്‌സുമാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി ആധുനിക പ്രതിരോധ ഉപകണങ്ങളുമായി വിപിഎസ് ഹെല്‍ത്ത് കെയര്‍. ഡോ. ഷംഷീര്‍ വയലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ പ്രതിനിധികള്‍ 30 ലക്ഷം വിലവരുന്ന പ്രതിരോധ ഉപകരണങ്ങള്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് കൈമാറി.
പിപിഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍ തുടങ്ങിയവയാണ് വിപിഎസ് കൈമാറിയത്. രോഗ ബാധ തടയാന്‍ ആവുന്ന എല്ലാ സഹായവും ചെയ്യണമെന്ന ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിപിഎസ്് അധികൃതര്‍ ഉപകരണം എത്തിച്ചത്്്. സ്വകാര്യ വിമാനം ചാര്‍ട്ടര്‍ ചെയ്ത് അടിയന്തിരമായി ഉപകരണങ്ങള്‍ എത്തിക്കുകയായിരുന്നു. യുഎഇയിലെ അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആശുപത്രി ശൃംഖലയാണ് വിപിഎസ് ഹെല്‍ത്ത് കെയര്‍. യുഎഇ, ഒമാന്‍, ഇന്ത്യ, യൂറോപ്പ്് എന്നിവിടങ്ങളിലായി 22 വലിയ ഹോസ്പിറ്റകളും 125 ഹെല്‍ത്ത് സെന്ററുകളും വിപിഎസ് ഹെല്‍ത്ത് കെയറിന്റെതായിട്ടുണ്ട്്്്്. കോഴിക്കോട്്് സ്വദേശിയായ ഡോ. ഷംഷീര്‍ വയലില്‍ ആണ്് വിപിഎസിന്റെ മാനേജിങ് ഡയരക്ടര്‍.



Next Story

RELATED STORIES

Share it