ernakulam local

സഹകരണ മേഖലയിലെ നിക്ഷേപത്തില്‍ കണ്ണുവച്ച്: ഉമ്മന്‍ചാണ്ടി

മൂവാറ്റുപുഴ: സംസ്ഥാനത്തെ സഹകരണ മേഖലയിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തില്‍ കണ്ണുവച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഹകരണ വകുപ്പിലെ ജീവനക്കാരുടെ തസ്തിക ഘടന പുനസംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്കും സഹകരണ പ്രസ്ഥാനവും എന്ന വിഷയം സംബന്ധിച്ച സെമിനാര്‍ മുന്‍ പ്ലാനിങ് ബോര്‍ഡ് മെംബര്‍ സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ചയ്ക്ക് ആനുപാതികമായി സഹകരണ വകുപ്പ് ജീവനക്കാരുടെ തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് ജീവനക്കാരുടെ ജോലി ഭാരം കൂടുന്നതിന് കാരണമാവുമെന്നും സഹകരണ വകുപ്പിലെ ജീവനക്കാര്‍ക്ക് ജനറല്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു.
ജോയി എബ്രഹാം എംപി, മുഹമ്മദ് ബഷീര്‍, അഡ്വ. ജെയ്‌സണ്‍ ജോസഫ്, ജോയി മാളിയേക്കല്‍, പി പി എല്‍ദോസ്, കെ എം സലിം, എ സി എല്‍ദോസ്, പി പി അവറാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ അജിത്ത്കുമാര്‍, ട്രഷറര്‍ പി കെ ജയകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബേബി തോമസ് എല്‍ദോ സംസാരിച്ചു.
Next Story

RELATED STORIES

Share it