kozhikode local

സഹകരണ പ്രസ്ഥാനം നാടിനെ പുരോഗതിയിലേക്ക് നയിച്ചു: മന്ത്രി കടകംപള്ളി

വടകര: സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സര്‍വ മേഖലകളിലെയും പുരോഗതിക്ക് നേതൃത്വം കൊടുക്കുന്നതായി സഹകരണ മന്ത്രി കടകംപള്ള സുരേന്ദ്രന്‍. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍  നാം കൈവരിച്ച നേട്ടങ്ങളില്‍ ഇന്ന് സഹകരണ മേഖല മുന്നിട്ട് നില്‍ക്കുകയാണ്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുമ്പോള്‍ ഒരു താങ്ങായി നിന്നത് സഹകരണ മേഖലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വടകര എജ്യുക്കേഷണല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കെഎസ്ആര്‍ടിസി പെന്‍ഷനടക്കം ഏറ്റെടുത്ത് നല്‍കിയത് സഹകരണ മേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൊസൈറ്റി പ്രസിഡന്റ് അഡ്വ. സി വല്‍സലന്‍ അധ്യക്ഷത വഹിച്ചു.
കംപ്യൂട്ടര്‍ ലാബ് പാറക്കല്‍ അബ്ദുള്ള എംഎല്‍എയും, ലൈബ്രറി ഇഗ്‌നോ റീജ്യനല്‍ ഡയറക്ടര്‍ ഡോ. എം രാജേഷും, പാലിയേറ്റീവ് ട്രെയിനിങ് സെന്റര്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ എന്‍ആര്‍ ജയപ്രകാശും, ഇഗ്‌നോ സ്റ്റഡി സെന്റര്‍ സഹകരണ വകുപ്പ് അസി. ഡയറക്ടര്‍ എകെ അഗസ്റ്റി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇ പി അനില്‍കുമാര്‍, അഡ്വ.ഐ മൂസ, പി സത്യനാഥന്‍, ഇ ശ്രീധരന്‍, പ്രഫ. കെ കെ മഹമൂദ്, കെപി ബാലചന്ദ്രന്‍, എം പ്രണവ്, അജ്മല്‍ അഷ്‌റഫ്, ടി വി ബാലകൃഷ്ണന്‍, എന്‍ കെ രവീന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it