kasaragod local

സഹകരണ നിക്ഷേപ സമാഹരണം: ജില്ലയില്‍ സമാഹരിച്ചത് 302 കോടി

വിദ്യാനഗര്‍: സഹകരണ നിക്ഷേപം നവകേരള നിര്‍മിതിക്ക് എന്ന മുദ്രാവാക്യവുമായി ജനസമ്പര്‍ക്ക പരിപാടികളിലൂടെ ജില്ലയില്‍ സഹകരണ സംഘങ്ങള്‍ സമാഹരിച്ചത് 302 കോടി രൂപ. കഴിഞ്ഞ ജനുവരി 10ന് തുടങ്ങിയ സമാഹരണ യഞ്ജം മാര്‍ച്ച് 31ന് അവസാനിച്ചു.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ സഹകരണ ബാങ്കാണ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. 11.79 കോടി രൂപയാണ് പനയാല്‍ ബാങ്ക് സമാഹരിച്ചത്.
7.49 കോടി സമാഹരിച്ച തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കാണ് തൊട്ടു പിന്നില്‍. കാസര്‍കോട് താലൂക്കില്‍ കാസര്‍കോട് സഹകരണ ബാങ്ക് ഒമ്പത് കോടി സമാഹരിച്ച് ഒന്നാമതെത്തി. 8.25 കോടി സമാഹരിച്ച കാസര്‍കോട് പബ്ലിക്ക് സര്‍വന്റസ് സഹകരണ സംഘമാണ് തൊട്ടു പിന്നില്‍.
ജില്ലയില്‍ 175 കോടി സമാഹരിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും 231 കോടി സമാഹരിക്കുന്നതിന് സഹകരണ സംഘം  ജോയിന്റ് രജിസ്ട്രാര്‍ പി റഹീം അധ്യക്ഷനായുള്ള ജില്ലാതല കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഇതിനാവശ്യമായ ക്രമീകരണവും പ്രചാരണവും നടത്തി. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജന പങ്കാളിത്തതോടെ ആഘോഷമായാണ് ഇക്കുറി നിക്ഷേപസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
Next Story

RELATED STORIES

Share it