സല്‍മാന്‍ ഖാന് ജാമ്യം

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസില്‍ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനു കോടതി ജാമ്യം അനുവദിച്ചു.  ശിക്ഷയ്‌ക്കെതിരേ ഇനി അപ്പീല്‍ നല്‍കാം. അരലക്ഷം രൂപയുടെ ബോണ്ടിലും തത്തുല്യമായ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് സല്‍മാനെ വിട്ടയച്ചത്. അതേസമയം, സല്‍മാന്റെ ജാമ്യ ഹരജി പരിഗണിച്ച ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയെ സിരോഹിയിലേക്ക് സ്ഥലം മാറ്റി. ജോഷി അടക്കം 134 ജഡ്ജിമാരെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സ്ഥലം മാറ്റിയിട്ടുണ്ട്.
അതേസമയം സല്‍മാന്‍ ഖാന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരേ ബിഷ്‌ണോയ് സമുദായം അപ്പീല്‍ നല്‍കി. ഇതോടെ, മെയ് ഏഴിന് വീണ്ടും കോടതിയില്‍ ഹാജരാവാന്‍ സല്‍മാന് നോട്ടീസയച്ചു. 1998 ഒക്ടോബറിലാണ് സല്‍മാന്‍ ഖാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്നത്. 20 വര്‍ഷത്തിനു ശേഷമാണ് കേസിലെ വിധി.  സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചാണ് കോടതി ഉത്തരവിട്ടത്.
ജയിലിലായി രണ്ടു ദിവസത്തിനു ശേഷം ഇന്നലെ താരത്തിന് ജാമ്യം അനുവദിച്ചിരുന്നു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചിരുന്നു. 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യം, അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളിലാണ് ജാമ്യമനുവദിച്ചത്. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പോലിസ് ഹാജരാക്കിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ജാമ്യം അനുവദിച്ചതില്‍ ബോളിവുഡിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ആഹ്ലാദം പങ്കുവച്ചു.
Next Story

RELATED STORIES

Share it