സല്‍മാന്റെ ഹരജി ജൂലൈ 7ന് പരിഗണിക്കും

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചതിനെതിരേ ബോൡവുഡ് താരം സല്‍മാന്‍ ഖാന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ജൂലൈ 17ലേക്ക് മാറ്റി. ഏപ്രില്‍ ഏഴിന് ജാമ്യം അനുവദിക്കുന്ന സമയത്ത് നല്‍കിയ നിര്‍ദേശപ്രകാരമാണ് സല്‍മാന്‍ ഖാന്‍ ഇന്ന് കോടതിയെ സമീപിച്ചത്. പ്രതിഭാഗം അഭിഭാഷകന്‍ മഹേഷ് ബോറ വാദങ്ങള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ സെഷന്‍സ് ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറ കേസ് നീട്ടിവച്ചത്.
ജാമ്യം അനുവദിക്കുന്ന സമയത്ത് കേസില്‍ വിധി പറയുന്നത് ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന സല്‍മാന്‍ ഖാന്റെ അപേക്ഷ കോടതി സ്വീകരിച്ചിരുന്നു.
അതോടൊപ്പം ഒരു മാസത്തിനു ശേഷം മെയ് ഏഴിന് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ജോധ്പൂരിലെ കന്‍കണിയില്‍ വച്ച് 1998ല്‍ ഹം സാത്ത് സാത്ത് ഹൈന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടു കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ഏപ്രില്‍ അഞ്ചിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേപ്കുമാര്‍ കത്‌റി സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. കേസില്‍ ബോൡവുഡ് താരങ്ങളായ സൈഫ് അലി ഖാന്‍, തബു, നീലം, സോനാലി ബെന്‍ദ്‌റെ എന്നിവരെയും ദുഷ്യന്ത് സിങ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു.
Next Story

RELATED STORIES

Share it