malappuram local

സര്‍വകലാശാലാ അധ്യാപകന്റെ ഒന്നര ലക്ഷം തട്ടിയെടുത്തു

തേഞ്ഞിപ്പലം: മൊബൈല്‍ വഴി വ്യാജസന്ദേശം നല്‍കി എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തി സര്‍വകലാശാലാ അധ്യാപകന്റെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തിയതായി പരാതി. സര്‍വകലാശാലാ അസിസ്റ്റന്റ് പ്രഫസറുടെ ഒന്നര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. എസ്ബിഐയുടെ പേരില്‍ മെസ്സേജുകളയച്ചായിരുന്നു തട്ടിപ്പ്. എസ്ബിഐ ബാങ്കിന്റെ പ്രതിനിധിയാണെന്ന വ്യാജേന ഫോണ്‍ വിളിച്ചും മെസ്സേജുകളയച്ചുമായിരുന്നു തട്ടിപ്പ്.
എംടിഎം കാര്‍ഡ് മരവിപ്പിക്കുന്നുവെന്നും തുടര്‍സേവനങ്ങള്‍ക്ക് ഫോണില്‍ മെസ്സേജായി വന്ന ഒടിപി നമ്പര്‍ നല്‍കണമെന്നും അവശ്യപ്പെട്ടതായി തട്ടിപ്പിനരയായ അധ്യാപകന്‍ പറഞ്ഞു. നമ്പര്‍ നല്‍കിയതോടെയാണ് മൂന്നുഘട്ടങ്ങളിലായി അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്. രണ്ടു തവണകളായി 49,999 രൂപയും പിന്നീട് 50,000 രൂപയുമായി ഒന്നര ലക്ഷം രൂപയാണ് നഷ്ടമായത്. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടത് വ്യക്തമാവുകയും ചെയ്തു.
എസ്ബിഐയുടെ പ്രതിനിധിയായി ഫോണില്‍ സംസാരിച്ചയാള്‍ അക്കൗണ്ടിന്റെ പൂര്‍ണ വിവരങ്ങള്‍ നല്‍കിയായിരുന്നു അധ്യാപകനെ തട്ടിപ്പിനിരയാക്കിയത്.
സമാനമായി കഴിഞ്ഞ ദിവസം സര്‍വകലാശാലയിലെ മറ്റൊരു അധ്യാപകനും പണം നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ പരാതി പ്രകാരം തേഞ്ഞിപ്പലം പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it