malappuram local

സര്‍വകലാശാലയില്‍ ജനകീയ പ്രതിഷേധ സംഗമം

തേഞ്ഞിപ്പലം: ഫുട്‌ബോള്‍ പ്രേമികളുടെ സ്വപ്‌നം തകര്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ രാഷ്ട്രീയക്കളിക്കെതിരേ പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സംഗമം നടത്തി. കച്ചവട സ്ഥാപനങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കിയ സര്‍വകലാശാലയ്ക്ക് ഫുട്‌ബോള്‍ അക്കാദമിക്ക് സ്ഥലം നല്‍കാനാവില്ലെന്ന തീരുമാനത്തില്‍നിന്ന് പിന്‍മാറി ഫുട്‌ബോള്‍ അക്കാദമി യാഥാര്‍ഥ്യമാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കായിക പരിശീലകര്‍, ഫുട്‌ബോള്‍ താരങ്ങള്‍, കായിക അധ്യാപകര്‍, ഫുട്‌ബോള്‍ പ്രേമികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധ സംഗമം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. പി അബ്ദുല്‍ ഹമീദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. യൂനിവേഴ്‌സിറ്റി ബസ്‌സ്്‌റ്റോപ്പ് പരിസരത്തുനിന്ന് എംഎല്‍മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ തുടങ്ങിയ റാലി പ്രതിഷേധ സംഗമത്തോടെ സര്‍വകലാശാല കാംപസില്‍ സമാപിക്കുകയായിരുന്നു.
സര്‍വകലാശാല സ്ഥാപിക്കാന്‍ സി എച്ച് മുഹമ്മദ് കോയ ഭൂമി ആവശ്യപ്പെട്ടപ്പോള്‍ കിടപ്പാടം പോലും വിട്ടുനല്‍കിയത് നാടിന്റെ മുന്നേറ്റത്തിനായിരുന്നു. എന്നാല്‍, സംഘടനകള്‍ക്ക് ഹോട്ടലും ബാങ്കും സൂപ്പര്‍ മാര്‍ക്കറ്റും പാര്‍ട്ടി ഓഫിസിനും ഭൂമി പതിച്ചുനല്‍കിയ സര്‍വകലശാലയാണ് ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യമാക്കി അക്കാദമി സ്ഥാപിക്കാന്‍ തയ്യാറാവാത്തതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രഫ. കെ കെ ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എ, ടി വി ഇബ്രാഹീം എംഎല്‍എ, എ കെ അബ്ദുര്‍റഹ്മാന്‍, എം എ ഖാദര്‍, കെ പി അബ്ദുല്‍ മജീദ്, ഡോ. വി പി അബ്ദുല്‍ ഹമീദ്, എം എ റസാഖ്, ഡോ. ഇ ജെ ജേക്കബ്, ബക്കര്‍ ചെര്‍ണൂര്‍, കെ കലാം, സറീനാ ഹസീബ്, റിയാസ് മുക്കോളി, അഷറഫ് മടാന്‍, പി കെ സി അബ്ദുര്‍റഹ്മാന്‍, കെ പി മുസ്തഫ തങ്ങള്‍, ഹനീഫ മൂന്നിയൂര്‍, അന്‍വര്‍ സാദത്ത്, വി പി അഹമ്മദ് സഹീര്‍, കെ മുഹമ്മദ് ബാബു, പി എം മുഹമ്മദലി ബാബു, പി കെ നവാസ്, കെ റഫീക്ക്, രാജേഷ് ചാക്യാടന്‍, ഉണ്ണി അണ്ടിശ്ശേരി നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it