kozhikode local

സര്‍വകലാശാലകളില്‍ അധ്യാപകരാവാന്‍ പിഎച്ച്ഡി നിര്‍ബന്ധം

പി വി മുഹമ്മദ് ഇഖ്്ബാല്‍

തേഞ്ഞിപ്പലം: സര്‍വകലാശാല ആസ്ഥാനങ്ങളിലെ പഠന വിഭാഗങ്ങളില്‍ അധ്യാപകരാവുന്നതിന് പിഎച്ച്ഡി യോഗ്യത യുജിസി നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് യുജിസി ഇറക്കിയിട്ടില്ലെങ്കിലും 2022 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് നീക്കം.
സര്‍വകലാശാലകളെ ഗവേഷണങ്ങളുടെ മികവുറ്റ കേന്ദ്രങ്ങളാക്കുകയും കോളജുകളിലെ അധ്യാപകര്‍ ഗവേഷണത്തില്‍ മാത്രം മുഴുകാതെ വിദ്യാര്‍ഥികളെ ശരിയായി പഠിപ്പിക്കുകയും ചെയ്യണമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കോളജ് അധ്യാപക നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമാക്കാത്ത യുജിസിയുടെ നടപടി. ഇപ്പോള്‍ നടത്താനിരിക്കുന്ന അധ്യാപക നിയമനങ്ങള്‍ക്കൊന്നും യുജിസിയുടെ നിര്‍ദേശം ബാധകമല്ലാത്തതിനാല്‍ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാലും സംസ്ഥാനത്ത് ഇപ്പോഴുള്ള സര്‍ക്കാര്‍-അധ്യാപക നിയമനങ്ങ ള്‍ ഏറെ പൂര്‍ത്തീകരിക്കുമെന്നതിനാല്‍ തുച്ഛമായ നിയമനങ്ങള്‍ മത്രമേ ഇതനുസരിച്ച് നടത്തുന്നതിനാകൂ. എപിഐ സ്‌കോര്‍ (അക്കാദമിക് പെര്‍ഫോര്‍മന്‍സ് ഇന്‍ഡക് സ്) വര്‍ധിപ്പിച്ചാല്‍ മാത്രമേ പ്രമോഷന്‍ ലഭിക്കുവെന്ന കാരണത്താല്‍ കോളജ് അധ്യാപകര്‍ അവധിയെടുത്ത് പിഎച്ച്ഡി ചെയ്യുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് യുജിസിയുടെ പുതിയ ഉത്തരവ് ഇറക്കാനിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ലഭിക്കുന്നില്ലെന്നും സ്ഥിരധ്യാപകര്‍ പിഎച്ച്ഡി ചെയ്യുന്നതിലൂടെ ഗസ്റ്റ് അധ്യാപകരാണ് കോളജുകളില്‍ ക്ലാസെടുക്കുന്നതെന്നുമുള്ള പരാതി അവസാനിപ്പിക്കാനാണ് ഇനി മുതല്‍ സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളി ല്‍ മാത്രം പിഎച്ച്ഡി നിര്‍ബന്ധമാക്കിയാല്‍ മതിയെന്ന യുജിസി യുടെ കണ്ടെത്തല്‍.
ഇതോടെ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) എഴുതിയെടുത്താല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളില്‍ എത്തിച്ചേരാമെ ന്നും അഞ്ചു വര്‍ഷത്തിലധികമെടുത്ത് പിഎച്ച്ഡി ചെയ്യേണ്ടെന്നുമുള്ള ആശ്വാസത്തിലാണ് ഉദ്യോഗാര്‍ഥികള്‍. എന്നാല്‍ സര്‍വകലാശാല ആസ്ഥാന ങ്ങളിലേക്കുള്ള അധ്യാപക നിയമനങ്ങളില്‍ പിഎച്ച്ഡി ക്കാരുടെ മല്‍സരം മുറുകുന്നതിനാണ് സാധ്യത.
സംസ്ഥാനത്ത് പിഎച്ച്ഡി പ്രവേശനത്തിന് വിവിധ സര്‍വകലാശാലകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ കേരളത്തിന് പുറത്ത് ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമല്ലാത്തതിനാല്‍ കേരളത്തിലേതിനേക്കാള്‍ രണ്ടിരട്ടിയിലധികമാളുകളാണ് പ്രതിവര്‍ഷം പുറത്തിറങ്ങുന്നത്. അസി. പ്രഫസര്‍ക്ക് നാല്, അസോസിയേറ്റ് പ്രഫസര്‍ക്ക് ആറ്, പ്രഫസര്‍ക്ക് എട്ടു പേരെയും പിഎച്ച്ഡി ക്ക് ഗൈഡ് ചെയ്യാമെന്നാണ് ഇപ്പോഴത്തെ നിയമം. സര്‍വകലാശാലകള്‍ ഗവേഷണത്തിന് അമിത പ്രാധാന്യം നല്‍കണമെന്ന് യുജിസി നിഷ്‌കര്‍ഷിക്കുമ്പോഴും ശാസ്ത്ര വിഷയങ്ങളില്‍ പിഎച്ച്ഡി ചെയ്യുന്നവര്‍ക്ക് ലാബ് സൗകര്യങ്ങളോ മതിയായ ഫെലോഷിപ്പുകളോ ഒരു സര്‍വകലാശാലയും നല്‍കുന്നില്ല. ഈ കാരണത്താല്‍ വിദേശ സര്‍വകലാശാലകള്‍ ഉയര്‍ന്ന ഫെലോഷിപ്പ് ഗവേഷകര്‍ക്ക് വാഗ്്ദാനം ചെയ്യുന്നതിനാല്‍ മലയാളികളും ശാസ്ത്രമേഖലയില്‍ മികവുറ്റവരുമായ നിരവധി പേര്‍ ഇപ്പോഴും വിദേശ സര്‍വകലാശാലകളിലാണ് ഗവേഷണം ചെയ്യുന്നത്.
ഇതിന് തെളിവായിരുന്നു കാലിക്കറ്റ് വാഴ്‌സിറ്റി ലൈഫ് സയന്‍സ് പഠന വിഭാഗത്തിലെ യുവ ശാസ്ത്രജ്ഞനായ അധ്യാപകന്‍ ജോലി ഒഴിവാക്കി ജര്‍മ്മനിയില്‍ ഇപ്പോഴും ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it