സര്‍വകക്ഷി യോഗതീരുമാനം അട്ടിമറിക്കാന്‍സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് ആക്ഷേപം
BY kasim kzm30 Dec 2017 4:40 AM GMT
kasim kzm30 Dec 2017 4:40 AM GMT
മാന്നാര്‍: ഹരിപ്പാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സര്‍വകക്ഷി യോഗതീരുമാനം അട്ടിമറിക്കാന്‍ സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ്. ഹരിപ്പാട്ട് 35 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മാന്നാര്‍ പഞ്ചായത്തിലെ മുല്ലശേരിക്കടവില്‍ കിണറും പമ്പ്ഹൗസും സ്ഥാപിക്കാന്‍ 14 സെന്റ് ഭൂമി വിട്ടുനല്‍കുന്നതിനായി ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ ജൂണ്‍ 16ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനത്തിന് അംഗീകാരം നല്‍കുവാന്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് കമ്മറ്റിയോഗത്തില്‍ സിപിഎം-ബിജെപി കേരളാകോണ്‍ഗ്രസ് (എം) അംഗങ്ങള്‍ എതിര്‍ത്തത് വികസനവിരോധം മൂലമാണെന്ന് മാന്നാര്‍ മണ്ഡലം പ്രസിഡന്റ് അജിത്ത് പഴവൂര്‍ പറഞ്ഞു. സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരം മാന്നാറിലെ സമ്പൂര്‍ണ കുടിവെള്ളപദ്ധതിക്ക് ഘട്ടംഘട്ടമായി തുക അനുവദിക്കാമെന്ന് ഉറപ്പുനല്‍കുകയും ഒന്നാംഘട്ടം എന്ന നിലയില്‍ മാന്നാര്‍ പഞ്ചായത്തിലെ 26 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കുടിവെള്ളപദ്ധതിക്ക് ഒരു കോടി അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.അതിന്റെ ഗവണ്‍മെന്റ് ഉത്തരവ് ഇറങ്ങുകയും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അജിത്ത് പഴവൂര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT