kozhikode local

സര്‍ഗപ്രതിഭകളാല്‍ നഗരം സമൃദ്ധം

കോഴിക്കോട്: ഇന്നലെ നഗരത്തില്‍ മൂന്ന്് സംസ്ഥാന കലോല്‍സവങ്ങള്‍ക്കാണ് തുടക്കമായത്.
നടക്കാവ് ഗവ. ള്‍േസ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാരംഗം സംസ്ഥാന സര്‍ഗോല്‍സവം, തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള എജുക്കേഷന്‍ കൗണ്‍സില്‍ എംടിടിസി, പിപിടിടിസി സംസ്ഥാന കലോല്‍സവം, ഗവ. മോഡല്‍ ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളില്‍ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവം.
വിദ്യാരംഗം സര്‍ഗോല്‍ സവം പൊതു വിദ്യാഭ്യാസ വകുപ്പ്, കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദ മി, ഫോക് ലോര്‍ അക്കാദമി, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവരുടെ സഹകരണത്തോടെയാണ് അരങ്ങേറുന്നത്.
30 നാണ് സമാപനം. ഉല്‍ സവം പ്രശസ്ത എഴുത്തുകാ രന്‍ ടി പത്്മനാഭനാണ് ഉദ്ഘാടനം ചെയ്തത്. സര്‍ഗാവിഷ്‌കാരത്തിന്റെ തനിമയും ധന്യതയും തരിച്ചറിയപ്പെടുന്ന ഉല്‍സവമാണിത്. കഥയൂഞ്ഞാല്‍, തേന്‍മൊഴികള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ സര്‍ഗോല്‍സവത്തിലെ കഥ, ക വിത വിജയികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയതാണ് പുസ്തകങ്ങള്‍. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. എ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.
വൈശാഖന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. കലാകാരകൂട്ടം സാംസ്‌കാരിക പഠനയാത്ര നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ വീടായ വൈലാലില്‍ വീട്ടില്‍ ഇത്തിരി നേരമിരുന്നു.
വൈകിട്ട് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്തേക്കും യാത്ര നടത്തി. ഇന്ന് രാവിലെ ഒമ്പതിന് സി രാധാകൃഷ്ണന്‍ സംസാരിക്കും. അക്കാദമികളുടെ പേരിലാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്. വൈകിട്ട് മുടിയേറ്റ് നടക്കും.
Next Story

RELATED STORIES

Share it