സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍: ലഫ്. ഗവര്‍ണറുടെ തീരുമാനത്തിനെതിരേ കെജ്‌രിവാള്‍

ന്യുഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാനുള്ള എഎപി സര്‍ക്കാരിന്റെ നടപടിക്ക് അനുമതി നല്‍കാത്ത ലഫ്. ഗവര്‍ണറുടെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സര്‍ക്കാരിന്റേതാണോ, അതോ ലഫ്റ്റനന്റ് ഗവര്‍ണറുടേതാണോ അവസാന വാക്ക് എന്നായിരുന്നു ട്വിറ്ററില്‍ കെജ്‌രിവാളിന്റെ ചോദ്യം. കെജ്‌രിവാളിന്റെ ട്വീറ്റ് എല്‍ജി നോട്ട് ഇലക്ടഡ് എന്ന ഹാഷ് ടാഗില്‍ പ്രചരിക്കുന്നതിനിടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിശദീകരണവുമായി രംഗത്തെത്തി.
സര്‍ക്കാരിന്റെ നടപടി പുനരാലോചിക്കാന്‍ ആവശ്യപ്പെട്ടതേയുള്ളൂവെന്നു ലഫ്റ്റനന്റ് ഗവര്‍ണര്‍ വിശദീകരണം നല്‍കി. സര്‍ക്കാരിന്റെ 40 സേവനങ്ങള്‍ വീട്ടില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്നലെ വിമര്‍ശിച്ചിരുന്നു. നാലു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയായിരുന്നു. ഭരണം വീട്ടുപടിക്കലേക്ക് എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഇതു പ്രകാരം സേവനങ്ങള്‍ വീട്ടില്‍ എത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ജല കണക്ഷന്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വാഹന ആര്‍സികളുടെ പകര്‍പ്പ് തുടങ്ങിയവയാണ് ഇത്തരത്തില്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍.
Next Story

RELATED STORIES

Share it