Alappuzha local

സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു: പി സി ജോര്‍ജ്



ആലപ്പുഴ: ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ കുടിവെള്ളം, വൈദ്യുതി വിതരണം, റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ വിതരണം, വിലക്കയറ്റം, നെല്ലുസംഭരണം തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരത്തിനായി സ ര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും നിസാരങ്ങളായ കാര്യങ്ങള്‍  ഉയര്‍ത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ഭരണകൂടമെന്നും കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അതിശക്തമായ സമരപരിപാടികള്‍ക്ക് കേരള ജനപക്ഷം നേതൃത്വം നല്‍കുമെന്നും പ സി ജോര്‍ജ് തുടര്‍ന്നു പറഞ്ഞു. കേരള ജനപക്ഷം ആലപ്പുഴ ജില്ലാ നേതൃയോഗം നരസിംഹപുരം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപക്ഷം ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. സംഘടനാപരമായ പ്രവര്‍ത്തന റിപോര്‍ട്ട് ഇ ഷാബ്ദ്ദീന്‍ അവതരിപ്പിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോജകമണ്ഡലം-പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ എസ് ഭാസ്‌ക്കരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി തോമസ് കണ്ണംതറ, ഇ ഷാബ്ദ്ദീന്‍, മൈഥിലി പത്മനാഭന്‍, ബൈജു മാന്നാര്‍, ജോഷി പരുത്തിക്കല്‍സംസാരിച്ചു. നെല്ല് സംഭരണം അടിയന്തരമായി പൂര്‍ത്തിയാക്കി സംഭരണ നെല്ലിന്റെ വില വിതരണം ചെയ്യണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വരള്‍ച്ചാ പഠനത്തിനായി സംസ്ഥാനത്ത് വന്ന പഠന സംഘം ജില്ലയില്‍ എത്താതിരുന്നത് പ്രതിഷേധാര്‍ഹാമാണെന്നും അടിയന്തരമായി സര്‍ക്കാ ര്‍ ഇടപെട്ട് കേന്ദ്രസംഘം ആലപ്പുഴ ജില്ലാ പഠനത്തിനായി സന്ദര്‍ശിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it