Pathanamthitta local

സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍; ജില്ലാതല പരിശോധനാ ടീമിനെ നിയമിച്ചു

പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ ബാധകമാക്കിയതിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരുടെ ടീമിനെ നിയമിച്ചു.
ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ രശ്മിമോള്‍, കില ജില്ലാ കോഓര്‍ഡിനേറ്റര്‍ എം കെ വാസു, ജില്ലാ ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡി രംഗനാഥന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍  ആര്‍ രാജേഷ്, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ടി എം ജോസഫ്, റിസോഴ്‌സ് പേഴ്‌സണ്‍ ഇ കെ സുധാകരന്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (പിഎ) കെ ഇ വിനോദ് കുമാര്‍, ജില്ലാ ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്‍ ജയിംസ്, റിസോഴ്‌സ് പേഴ്‌സണ്‍ ഡി ശിവദാസ്, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ഡെയ്‌സി ടി കോശി, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ ആര്‍ അജയ്, റിസോഴ്‌സ് പേഴ്‌സണ്‍ കെ രാധാകൃഷ്ണന്‍ നായര്‍, ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ (വനിതാ വിഭാഗം) എസ് രമാഭായ്, ജില്ലാ ശുചിത്വ മിഷന്‍ സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് ഫീല്‍ഡ് കോഓര്‍ഡിനേറ്റര്‍ പി കെ ഭാഗ്യരാജ്, റിസോഴ്‌സ് പേഴ്‌സണ്‍ കെ ജി വിശ്വനാഥന്‍ എന്നിവരാണ് ടീം അംഗങ്ങള്‍.
സര്‍ക്കാരിന്റെ ചെക്ക് ലിസ്റ്റ് അനുസരിച്ച് ഓഫീസുകളില്‍ പരിശോധന നടത്തി ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളുടെ ഫോട്ടോ മൊബൈല്‍ കാമറയില്‍ പക ര്‍ത്തി സൂക്ഷിക്കും.
Next Story

RELATED STORIES

Share it