thrissur local

സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കുന്നില്ല; നീര ഉല്‍പാദനം പ്രതിസന്ധിയില്‍

പാലക്കാട്:  സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ നീര ഉല്‍പാദനം പ്രതിസന്ധിയില്‍. നോട്ട് നിരോധനവും ജിഎസ്ടിയും കര്‍ഷകരെ താളം തെറ്റിച്ചിരിക്കുന്നതിനടക്കാണ് സബ്‌സിഡി കാലതാമസവും കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കിയിക്കുന്നത്. മഴയെത്തിയതോടെ ജില്ലയിലെ ഫെഡറേഷനുകള്‍ ഷട്ടറിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍ ആകെ 26 ഫെഡറേഷനുകളാണ് ഉള്ളത്, ഇതില്‍ 11 എണ്ണത്തിന് ലൈസന്‍സുണ്ട്. മറ്റുള്ളവ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്.
പാലക്കാട് പ്രധാനമായും മലമ്പുഴ, പെരുമാട്ടി, കുഴല്‍മന്ദം ഫെഡറേഷനുകളാണ് നീര ചെത്തുന്നത്.നവംബര്‍ മുതല്‍ മെയ് 31 വരെയാണ് കേരളത്തിലെ നീരയുടെ സീസണ്‍. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ തുടര്‍ന്ന് 2017  18 വര്‍ഷത്തെ സീസണില്‍ 10 ടണ്‍ നീരയാണ് വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. ഏകദേശം 1.4 കോടിയോളം വിലമതിക്കുന്ന സ്‌റ്റോക്ക്. ഇതോടെ തൊഴിലാളികള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
നീരയ്ക്ക് പുറമേ അനുബന്ധ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ നിന്നും വരുമാനം കണ്ടെത്തിയിരുന്ന കര്‍ഷര്‍ക്ക് തിരിച്ചടിയായത് നോട്ട് നിരോധനത്തിന് പിന്നാലെയെത്തിയ ജിഎസ്ടിയാണ്. നിലവില്‍ നീരയില്‍നിന്ന് ഉണ്ടാക്കുന്ന ഷുഗര്‍, ചോക്ലേറ്റ് എന്നിവയ്ക്ക് 12 മുതല്‍ 20 ശതമാനം വരെ രണ്ട് സ്ലാബുകളിലായി ജിഎസ്ടി ഈടാക്കുന്നുണ്ട്. ഇതോടെ ഇവയ്ക്ക് വിപണിയിലെ മറ്റ് മുന്തിയ ഇനം ബ്രാന്‍ഡുകളുമായി മത്സരിച്ച് നില്‍ക്കാന്‍ കഴിയാതെയായി. അങ്ങനെ അവയുടെ ഉത്പാതനത്തില്‍ നിന്നും ഫെഡറേഷന്‍ പിന്തിരിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപയുടെ സബ്‌സിഡി കൈയ്യിലെത്താന്‍ രണ്ട് വര്‍ഷത്തോളം കാലതാമസമെടുത്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് കര്‍ഷകരാണ്. കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് കര്‍ഷകരും ഫെഡറേഷനും രണ്ട് വര്‍ഷത്തിനിടെ ഏകദേശം 28 ലക്ഷം രൂപയോളം പലിശയിനത്തില്‍ അടക്കേണ്ടതായി വന്നു. പലപ്പോഴും തൊഴിലാളികള്‍ക്ക് കൂലികൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ലിറ്ററിന് 70 രൂപ നിരക്കിലാണ് കമ്പനി ഫെഡറേഷന് കൂലി നല്‍കുക. 700 മുതല്‍ 1000 ലിറ്റര്‍ വരെയാണ് ജില്ലയിലെ പ്രതിദിനം നീര ഉല്‍പാദനം.
Next Story

RELATED STORIES

Share it