സര്‍ക്കാരിന്റെ മാനം രക്ഷിക്കാന്‍ അണ്ണാ ഡിഎംകെയെ ഉപയോഗിക്കുന്നു

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത് വൈകിപ്പിച്ച് സര്‍ക്കാരിന്റെ മാനം രക്ഷിക്കാന്‍ എഐഎഡിഎംകെയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ ആസൂത്രണം ചെയ്യുന്നതാണ് സഭയിലെ പ്രതിഷേധമെന്ന് ആര്‍എസ്പി അംഗം എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് നീക്കം നടക്കുന്ന സമയത്ത് ആ വിഷയം വീണ്ടും ഉന്നയിച്ച് സഭ തടസ്സപ്പെടുത്തുന്നത് ഇതിനു തെളിവാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ഇന്നലെ ആദ്യം സഭയുടെ നടുത്തളത്തിലിറങ്ങിയത്. ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസില്‍ വോട്ടെടുപ്പ് നടക്കില്ലെന്നും അംഗങ്ങള്‍ ശാന്തരാകണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് തിരികെ പോവാന്‍ തയ്യാറായില്ല. സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യസഭയിലും വിവിധ പാര്‍ട്ടികള്‍ ബഹളം വച്ചു. പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.
Next Story

RELATED STORIES

Share it