സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭ. ദുരന്തത്തിനിരയായവരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് ആര്‍ച്ച് ബിഷപ് ഡോ. സുസെപാക്യം പറഞ്ഞു.
വാഗ്ദാനങ്ങള്‍ പാലിച്ചില്ല. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലും പുനരധിവാസപ്രവര്‍ത്തനങ്ങളിലും അലംഭാവം തുടരുകയാണ്. ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമാഹരിച്ചതും ചെലവഴിച്ചതുമായ പണത്തിന്റെ കാര്യത്തില്‍ സംശയമുണ്ടെന്നും സോഷ്യല്‍ ഓഡിറ്റ് വേണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. ഓഖിദുരന്തം നടന്ന് നാലുമാസം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ അവിശ്വാസം രേഖപ്പെടുത്തുകയാണ് ലത്തീന്‍ സഭ. മരിച്ച 49 പേരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. വിദ്യാഭ്യാസം, ജോലി, ചികില്‍സാസഹായം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല.
മുഖ്യമന്ത്രി അടക്കമുള്ളവരെ പലവട്ടം ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ ചെയ്യാമെന്നാണ് പറയുന്നതതെന്നും ഡോ. എം സൂസെപാക്യം ചൂണ്ടിക്കാട്ടി. പാര്‍ട്ടി സമ്മേളനങ്ങള്‍ കാരണമാണ് സഹായം വൈകുന്നതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് കിട്ടിയ മറുപടി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളം തമിഴ്‌നാടിനെ മാതൃകയാക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യനയത്തിനെതിരെയും ആര്‍ച്ച് ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചു. മദ്യനയത്തിനു പിന്നില്‍ പാര്‍ട്ടിഫണ്ടും നിക്ഷിപ്ത താല്‍പര്യങ്ങളുമാണുള്ളതെന്ന് എം സൂസെപാക്യം പറഞ്ഞു.
Next Story

RELATED STORIES

Share it