kannur local

സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് രണ്ടു വര്‍ഷമായി ശമ്പളം നല്‍കുന്നില്ലെന്ന് പരാതി

തലശ്ശേരി: കഴിഞ്ഞ രണ്ടു വര്‍ഷ കാലത്തിലധികമായി സര്‍ക്കസ്സ് കലാകാരന്‍മാര്‍ക്ക് ശമ്പളവും ആനൂകൂല്യങ്ങളും നല്‍കുന്നില്ലെന്നും ശമ്പളത്തിനോ മറ്റു ആനൂകൂല്യങ്ങള്‍ക്കോ ചോദിക്കുന്നവരെ ദേഹോപദ്രപം ഏല്‍പ്പിക്കുന്നുവെന്നും പരാതി .കോടിയിരി മാടപിടികയിലെ ഗ്ലോബല്‍ സര്‍ക്കസ് ഉടമയാണ് കമ്പനിയിലെ കലാകാരന്‍മാരെ ബുദ്ധിമുട്ടിക്കുന്നതായുള്ള പരാതി  സര്‍ക്കസ്സ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് സി സി അശോക് കുമാറിന്റെ നേതൃത്വത്തില്‍ തലശ്ശേരി പ്രസ് ഫോറത്തില്‍ നേരിട്ടെത്തിയാണ്  മാധ്യമ പ്രവര്‍ത്തകരുടെ മുമ്പാകെ പരാതി ഉന്നയിച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷ കാലമായി പ്രസ്തുത സര്‍ക്കസ് കമ്പനിയിലെ കലാകാരന്‍മാര്‍ക്ക് ശമ്പളമോ, ആ നൂകൂല്യങ്ങളൊ ഉടമ നല്‍കാറില്ലത്രെ ബംഗാള്‍, ചാത്തീസ്ഗഡ്, അസ്സം, മേഘാലയ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് സര്‍ക്കസ് കമ്പനിയിലുള്ത്. അഞ്ച് ദമ്പതികള്‍ സര്‍ക്കസില്‍ ഏറ്റവും അപകടകരമായ പ്രദര്‍ശനം കാണികളുടെ മുന്നില്‍ അവതരിപ്പിക്കുന്നവരുമാണ് ഇതില്‍ അസ്സം സ്വദേശികളായ രവി, രോഹിണി ദമ്പതികള്‍ ഫ്‌ലൈയിങ് ട്രപ്പീസ് ത്രപ്ച്ചര്‍. അഭ്യാസപ്രകടനത്തിനിടെ വീണു പരിക്കറ്റ ദമ്പതികള്‍ക്ക്  വിശ്രമം പോലും സര്‍ക്കസ്സ് ഉടമ അനുവദിച്ചില്ലെന്ന പരാതിയും ഇവര്‍ ഉന്നയിച്ചു.പരിക്കുകള്‍ ഭേദമാകുന്നതിന്നു മുമ്പ് തന്നെ അപകടകരമായ പ്രദര്‍ശന ഇനങ്ങള്‍ കാണികളുടെ മുമ്പില്‍ അവതരിപ്പിക്കണമെന്നാന്ന് ഉടമ  ആവിശ്യപ്പെട്ടതായും ഇവര്‍ പരാതിപെട്ടു .
അത്ര ശമ്പളവും ആനൂകൂല്യവും കിട്ടാത്ത ദമ്പതികളായ കലാകാരന്‍മാരില്‍ ഇവരും ഉള്‍പ്പെടും. ശമ്പളത്തിനും ആനൂകൂല്യത്തിനും ചോദിക്കുന്നവരെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായതോടെ പല സര്‍ക്കസ് കലാകാരന്‍മാരും കമ്പനിയില്‍ നിന്നും ഒളിച്ചോടി പോയതായി ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it