സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി

തിരുവനന്തപുരം: സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് നടപ്പാക്കാന്‍ 200 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഭൂരഹിതര്‍ക്ക് പൊതുവായ സ്ഥലം കണ്ടെത്തി ഫഌറ്റ് അടിസ്ഥാനത്തിലുള്ള കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. താമസ സൗകര്യത്തിനോടൊപ്പം അങ്കണവാടികള്‍, തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു സൗകര്യങ്ങളും ഈ സമുച്ചയങ്ങളിലുണ്ടാവും. പാര്‍പ്പിട മേഖലയ്ക്ക് 85.41 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 54.10 കോടി രൂപ കേരള ഹൗസിങ് ബോര്‍ഡിനും ഗൃഹശ്രീ പാര്‍പ്പിട പദ്ധതി പ്രകാരം സന്നദ്ധ സംഘടനകള്‍ക്ക് രണ്ട് ലക്ഷം രൂപ വീടൊന്നിന് സബ്‌സിഡിയായി നല്‍കും. പാര്‍പ്പിട പദ്ധതികളുടെ ലിസ്റ്റില്‍ വിട്ടുപോയതായി പരാതിയുള്ളവര്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പരിഗണന ലഭിക്കും.
Next Story

RELATED STORIES

Share it