thrissur local

സമ്പാദ്യങ്ങള്‍ തിരയിലൊടുങ്ങി തീരദേശവാസികള്‍ ; കടല്‍ഭിത്തി നിര്‍മാണത്തിന് നടപടിയില്ല



കൊടുങ്ങല്ലൂര്‍: തീരങ്ങളെ വിഴുങ്ങുന്ന ശക്തമായ വേലിയേറ്റത്തില്‍ ദരിദ്രരായ മല്‍സ്യതൊഴിലാളികളടക്കമുള്ള തീരദേശവാസികളുടെ ജീവനോപാദികള്‍ കടലെടുത്തിട്ടും കടല്‍ഭിത്തി നിര്‍മാണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ വൈകുന്നു. സംസ്ഥാനത്ത് തൃശൂര്‍ ജില്ലയുടെ തീരപ്രദേശങ്ങള്‍ പ്രത്യേകിച്ച് കൊടുങ്ങല്ലൂര്‍ താലൂക്കിലെ തീരങ്ങളിലാണ് കടല്‍ക്ഷോഭം മൂലം കൂടുതല്‍ നഷ്ടം സംഭവിക്കുന്നത്. ഇതില്‍ തന്നെ എറിയാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ ഭീഷണിയിലുള്ളത്. കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച സര്‍ക്കാരിനും എംഎല്‍എക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് സ്ഥാപിച്ച ഫഌക്‌സ് ഒരു വര്‍ഷമായി തീരത്ത് ഉണ്ടെങ്കിലും കടല്‍ഭിത്തി ഇത് വരെ നിര്‍മ്മിച്ചിട്ടില്ല. തീരപ്രദേശത്ത് രണ്ടും മൂന്നും തവണ അധികൃതര്‍ കടല്‍ ഭിത്തി കെട്ടുന്നതിനുള്ള അളവെടുപ്പ് നടത്തിയിട്ടും കടല്‍ഭിത്തി മാത്രം എത്തിയില്ല.കോറി കളില്‍ നിന്ന് കല്ല് ലഭിക്കാത്തതാണ് ഭിത്തി നിര്‍മ്മിക്കാന്‍ തടസം എന്നാണ് വാദം. എന്നാല്‍ പ്രദേശത്ത് കെട്ടിട നിര്‍മാണത്തിനും മറ്റും കല്ല് ആവശ്യത്തിന് എത്തിചേരുന്നുണ്ട്.ഏതാണ്ട് 40 വര്‍ഷം കൊണ്ട് കടല്‍ നൂറ് മീറ്ററിലേറെ കരയിലേക്ക് കയറിയ നിലയിലാണ്. ആയിരത്തിലേറെ വീടുകള്‍ കടലെടുത്ത് പോയി കാണും. താത്കാലിക ആശ്വാസമായി മാത്രം കണക്കാക്കാവുന്ന കടല്‍ ഭിത്തികളെക്കാള്‍ കടലിനകത്തേക്ക് നീണ്ട് നില്‍ക്കുന്ന പുലിമുട്ടുകളാകും ശാശ്വതമായ പരിഹാരം. ഇതിലൂടെ തീരദേശത്തെ ജനങ്ങളുടെ ഭീതി അകറ്റുകയും തീരം സൗന്ദര്യവല്‍ക്കരിക്കുകയും അത് വഴി വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ തുറക്കുകയും ചെയ്യാനാകും.
Next Story

RELATED STORIES

Share it