സമാന ചിന്താഗതിയുള്ള പാര്‍ട്ടികള്‍ ഭിന്നത വെടിയണം: സോണിയ

മുംബൈ: രാജ്യത്തിന്റെ വിശാല താല്‍പര്യം കണക്കിലെടുത്ത് സമാന ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടികള്‍ ഭിന്നതകള്‍ വെടിയണമെന്ന് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി. ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായ താനും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് സഹപ്രവര്‍ത്തകരും സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
പാര്‍ട്ടികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനാവുമോ എന്നാണ് ആലോചിക്കുന്നത്. തങ്ങള്‍ നേരത്തെ ഒന്നിച്ചു പ്രവര്‍ത്തിച്ചവരാണ്. പാര്‍ലമെന്റില്‍ പ്രത്യേകിച്ച് രാജ്യസഭയില്‍ ഏകോപനമുണ്ട്. സമാന ചിന്താഗതിയുള്ള എല്ലാ പാര്‍ട്ടികളെയും ഒന്നിച്ചണിനിരത്തുക ക്ലേശകരമാണ്. ദേശീയതലത്തില്‍ ചില വിഷയങ്ങളില്‍ ഈ കക്ഷികള്‍ക്ക് ഒന്നിക്കാനാവും. എന്നാല്‍, താഴെത്തട്ടില്‍ ഈ കക്ഷികള്‍ പ്രതിയോഗികളാണ്. വിയോജിപ്പും ചര്‍ച്ചയുമാണ് ജനാധിപത്യം അനുവദിക്കുന്നതെന്നും ആത്മഭാഷണമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ച് അവര്‍ പറഞ്ഞു. സംഘടനാതലത്തില്‍ ജനങ്ങളുമായി ബന്ധപ്പെടുന്നതിന് കോണ്‍ഗ്രസ് പുതിയ ശൈലി വികസിപ്പിക്കേണ്ടതുണ്ട്. മന്‍മോഹന്‍സിങ് തന്നെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്ന് തനിക്കറിയാമായിരുന്നു. തന്റെ പരിമിതികളെക്കുറിച്ച് ബോധവതിയാണെന്നും സോണിയ പറഞ്ഞു.
Next Story

RELATED STORIES

Share it