Flash News

സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് യുഎന്‍എ;ലോങ് മാര്‍ച്ചും ഇല്ല

സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് യുഎന്‍എ;ലോങ് മാര്‍ച്ചും ഇല്ല
X
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നു പിന്മാറുന്നതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ). ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയ സാഹചര്യത്തിലാണ് പിന്‍മാറ്റം.24നു ചേര്‍ത്തലയില്‍ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചതായി യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഔദ്യോഗിക തീരുമാനം.



ശമ്പള പരിഷ്‌കരണ ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കങ്ങള്‍  ആരംഭിച്ചത്. അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിച്ചുകൊണ്ട്  അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ സമരം ഒഴിവാക്കാന്‍ ഇന്നലെ തന്നെ സര്‍ക്കാര്‍ ശമ്പളപരിഷ്‌കരണ അന്തിമ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.ആയിരക്കണക്കിന് നഴ്‌സുമാര്‍, കൂടുതലും വനിതകള്‍ പങ്കെടുക്കുന്ന മാര്‍ച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത ക്ഷീണമാകുമെന്ന് കണ്ടാണ് ശമ്പളപരിഷ്‌കരണ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ ഇന്നലെ തന്നെ പുറത്തിറക്കിയത്.
Next Story

RELATED STORIES

Share it