kozhikode local

സമരം ശക്തമാവുന്നു; വില്ലേജ് ഓഫിസ് മാര്‍ച്ച് നാളെ

വടകര: റോഡ് വികസനത്തിന്റെ പേരില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പോരാട്ടം   കൂടുതല്‍ ശക്തമാവുന്നു. ദേശീയ പാത സ്ഥലമെടുപ്പിനെതിരായ പ്രതിഷേധം കത്തി നില്‍കുന്നതിനിടെ നിര്‍ദിഷ്ട തലശ്ശേരി  മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ്  കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരും പ്രതിഷേധം ശക്തമാക്കി.
നാമമാത്ര തുക നല്‍കി കുടിയൊഴിപ്പിക്കാനുള്ള റവന്യു വകുപ്പ് നടപടികള്‍ക്കെതിരെ അഴിയൂര്‍ ബൈപാസ് മേഖലയിലെ താമസക്കാര്‍ നാളെ രാവിലെ പത്തിന്  അഴിയൂര്‍ വില്ലേജ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചു നടത്തും. തുടര്‍ന്ന് പ്രതിഷേധ ധര്‍ണയും നടക്കും.
അഴിയൂര്‍ ബൈപ്പാസ്  കര്‍മസമിതി പ്രവര്‍ത്തക കണ്‍വന്‍ഷനാണ് സമര പരിപാടികള്‍ ആവിഷ്‌കരിച്ചത്. കുടിയൊഴിപ്പിക്കുന്നവര്‍ക്കൊപ്പമുള്ള പ്രക്ഷോഭത്തില്‍  ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ദേശീയ പാത വികസനത്തിന്റെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്നവരെ ജനപ്രതിനധികള്‍ അവഗണിക്കുതിനെതിരേ കടുത്ത അമര്‍ഷമുയര്‍ന്നിരുന്നു. സര്‍വകക്ഷി പ്രതിനിധികളും നാളത്തെ സമരത്തില്‍ പങ്കെടുക്കും.
മാര്‍ച്ച് അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതരക്ക്  അഴിയൂര്‍ ചുങ്കത്ത് നിന്ന് മാര്‍ച്ച്  ആരംഭിക്കും. യോഗത്തില്‍ ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ പറമ്പത്ത്, രാജേഷ് അഴിയൂര്‍, പ്രദീപ് ചോമ്പാല, കെ പി ഫര്‍സല്‍, എം റാസിഖ്, ഷുഹൈബ് അഴിയൂര്‍ കെ പി ജയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it