Flash News

സമനില പങ്കിട്ട് ഗോവയും ഡല്‍ഹിയും

സമനില പങ്കിട്ട് ഗോവയും ഡല്‍ഹിയും
X


മഡ്ഗാവ്: ഗോവയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വിലങ്ങുതടിയായി ഡല്‍ഹി ഡൈനാമോസിന്റെ സമനിലപ്പൂട്ട്. ഗോവയുടെ സ്വന്തം തട്ടകമായ മഡ്ഗാവ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്ത് വച്ച് നടന്ന മല്‍സരത്തില്‍ 1-1ന്റെ സമനില പിടിച്ചാണ് ഡല്‍ഹി ഗോവ എഫ്‌സിക്ക് വിലങ്ങുതടിയായത്. ഐഎസ്എല്ലിലെ സൂപ്പര്‍ താരം കോറോ മിനോസിനെ മുന്നില്‍ നിര്‍ത്തി സെര്‍ജിയോ ലൊബേറ ഗോവയെ 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ കാലു ഉച്ചെയെ ആക്രമണച്ചുമതലയേല്‍പ്പിച്ച് പോര്‍ചുഗല്‍ വികാരിയോ മിഗ്വേല്‍ എയ്ഞ്ചല്‍ ഡല്‍ഹിയെ 4-1-4-1 എന്ന ശൈലിയില്‍ കളത്തില്‍ വിന്യസിപ്പിച്ചു. ഗോള്‍ രഹിതമായി നിന്ന ആദ്യ പകുതിക്ക് ശേഷം തുടര്‍ന്ന രണ്ടാം പകുതിയിലാണ് ഗോവയ്ക്ക് ആശ്വാസമായി ഗോള്‍ പിറന്നത്.  53ാം മിനിറ്റില്‍ സ്‌പെയിന്‍ മിഡ്ഫീല്‍ഡര്‍ ബെഡിയ എഡുവിന്റെ അസിസ്റ്റില്‍ ഫ്രാന്‍സ് മുന്നേറ്റതാരം ഹൂഗോ ബൗമൗസാണ് ഡല്‍ഹി പ്രതിരോധവും കടന്ന് വല കുലുക്കിയത്. പിന്നീട് 60ാം മിനിറ്റില്‍ ബെഡിയ എഡു മഞ്ഞക്കാര്‍ഡും കണ്ടു. ശേഷം സമനിലയ്ക്ക് വേണ്ടി കിണഞ്ഞു പരിശ്രമിച്ച ഡല്‍ഹിക്ക് രക്ഷകനായി നൈജീരിയന്‍ സ്‌ട്രൈക്കര്‍ കാലു ഉച്ചെയുടെ ഗോളും പിറന്നു. കളി തീരാന്‍ ഒമ്പത് മിനിറ്റുകള്‍ ബാക്കി നില്‍ക്കേ 81ാം മിനിറ്റില്‍  ഇന്ത്യന്‍ മുന്നേറ്റതാരം ലല്ലിന്‍സ്വാല  ചങ്‌തേയുടെ ഉഗ്രന്‍ പാസിലായിരുന്നു ഉച്ചെയിലൂടെ ഡല്‍ഹി സമനിലയാശ്വാസം കണ്ടത്. പിന്നീട് ഒരു ഗോളിന്റെ ലീഡിനു വേണ്ടി പരിശ്രമിച്ചു കളിച്ച ഇരു ടീമുകള്‍ക്കും ഗോളുകള്‍ കണ്ടെത്താനാവാതെ വന്നപ്പോള്‍ 1-1 സമനിലയോടെ കളം പിരിയേണ്ടി വന്നു. 83ാം മിനിറ്റില്‍ ബ്ലാസ്റ്റേഴസില്‍ നിന്ന് ഗോവയിലേക്ക് ചേക്കേറിയ മാര്‍ക്കസ് സിഫ്‌നിയോസിനെ ഇറക്കി  കോച്ച് പരീക്ഷിച്ചെങ്കിലും രക്ഷകനാവാന്‍ സിഫ്‌നിയോസിന് കഴിഞ്ഞില്ല. കേരള ബ്ലാസ്റ്റേഴ്‌സിന് പിറകില്‍ ആറാമതായാണ് ഗോവയുടെ സ്ഥാനം.  12 പോയിന്റുമായി ഡല്‍ഹി സ് എട്ടാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it